കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതേരകക്ഷികളുമായി സഖ്യമാവാം: സോണിയ

  • By Staff
Google Oneindia Malayalam News

ദില്ലി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെയും സഖ്യകക്ഷികളെയും തോല്പിക്കാന്‍ മതേതര പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് ധാരണയ്ക്കും സഖ്യത്തിനും ഒരുക്കമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പറഞ്ഞു.

മൂന്ന് ദിവസത്തെ കോണ്‍ഗ്രസ് നേതൃത്വ ക്യാമ്പിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഉചിതമായ തിരഞ്ഞെടുപ്പ്, സഖ്യ നീക്ക് പോക്കുമ്പോള്‍ നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാണ്. എന്നാല്‍ പാര്‍ട്ടിയുടെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല.

വര്‍ഗീയ വാദത്തിനെതിരെയും മതമൗലികവാദത്തിനെതിരെയുമുള്ള സമരം മതേതരശക്തികള്‍ ഊര്‍ജിതപ്പെടുത്തേണ്ട സമയമാണിത്. വര്‍ഗീയ വാദത്തെയും മതമൗലികവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ട്.

ക്യാമ്പ് പുറത്തിറക്കിയ സിംലാ പ്രതിജ്ഞ അക്ഷരംപ്രതി നടപ്പിലാക്കും. സാമുദായിക വര്‍ഗീയ ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ മറ്റൊരു നാഴികക്കല്ലാണ് സിംലാ പ്രതിജ്ഞ.

രാമക്ഷേത്രം നിര്‍മിക്കാന്‍ നിയമം കൊണ്ടുവരണമെന്ന സംഘ്പരിവാറിന്റെ ആവശ്യം സോണിയ തള്ളി. അയോധ്യാപ്രശ്നം കോടതി വിധിയിലൂടെയാണ് പരിഹരിക്കേണ്ടത്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുന്നതിനോട് കോണ്‍ഗ്രസ് എതിരല്ല. എന്നാല്‍ അത്തരം പരിഹാരനിര്‍ദേശങ്ങള്‍ പൂര്‍ണമായും നിയമവിധേയമായിരിക്കണം- സോണിയ പറഞ്ഞു.

സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനോടൊപ്പം രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതാണ് സിംല പ്രതിജ്ഞ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X