കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷം: ആന്റണിയുടെ മറുപടി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള തന്റെ വിവാദപ്രസ്താവനയ്ക്ക് കാരണം മാറാട് പ്രശ്നവും സ്വാശ്രയകോളെജ് മാനേജ്മെന്റുകള്‍ സര്‍ക്കാരിനെതിരായി എടുത്ത നിലപാടുകളുമാണെന്ന് മുഖ്യമന്ത്രി ആന്റണി. തന്റെ വിവാദപ്രസ്താവനയ്ക്ക് വിശദീകരണം നല്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതില്‍ കോണ്‍ഗ്രസ് എക്കാലവും മുന്നിലാണെങ്കിലും ഭൂരിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങളും സംരക്ഷിയ്ക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദത്തിലൂടെ പലതും നേടുന്നുവെന്ന തന്റെ പരാമര്‍ശം മാറാടും സ്വാശ്രയകോളെജ് അധികൃതരുടെ കടുംപിടുത്തവും മനസ്സില്‍ വച്ചായിരുന്നു.- ആന്റണി പറഞ്ഞു.

എനിക്ക് ഒരു സമുദായത്തോടും കൂറില്ല. ഒരു സമുദായത്തോടും വിരോധവുമില്ല. എല്ലാ സമുദായങ്ങളെയും സമഭാവനയോടെ കാണുന്നു. എല്ലാ സമുദായനേതാക്കളുമായും സൗഹാര്‍ദ്ദത്തിലാണ് ഞാന്‍. ഇതിനെ പലരും വിമര്‍ശിക്കാറുണ്ട്.- അദ്ദേഹം പറഞ്ഞു.

ഞാന്‍ സമന്വയത്തിന്റെ ആളാണ്. ആരോടും ഏറ്റുമുട്ടലിനില്ല. എന്നാല്‍ എനിയ്ക്കും ജനങ്ങള്‍ക്കും പ്രയാസം തോന്നിയ ചില സമീപകാല സംഭവങ്ങളുണ്ട്. ഈ പ്രസ്താവനയിലൂടെ ഞാന്‍ എന്റെ മനസ്സിന്റെ വേദന വെളിപ്പെടുത്തിയെന്നേയുള്ളൂ. - ആന്റണി അഭിപ്രായപ്പെട്ടു.

മാറാട്ട് ഇതുവരെ എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാന്‍ പോലും ആയില്ല. ചര്‍ച്ചയ്ക്ക് വരണമെങ്കില്‍ പോലും ഉപാധി വയ്ക്കുന്നുണ്ട് ചിലര്‍. ചര്‍ച്ച നടക്കാത്തതുമൂലം പുനരധിവാസം നീളുമ്പോള്‍ ആളുകളെ ഉടന്‍ പുനരധിവസിപ്പിക്കണമെന്ന് മറ്റൊരു കൂട്ടര്‍. സംഘര്‍ഷം ലഘൂകരിയ്ക്കാന്‍ അതിന് പിന്തുണ കിട്ടേണ്ടിടത്ത് നിന്നും അത് കിട്ടുന്നില്ല. - ആന്റണ ിവിശദീകരിച്ചു.

മെറിറ്റ് സീറ്റും ഫീസും നിശ്ചയിക്കുന്നതില്‍ രണ്ട് സ്വാശ്രയകോളെജുകള്‍ കാട്ടുന്ന പിടിവാശി മൂലം സര്‍ക്കാരും പൊലീസും സമരക്കാരെ നേരിടേണ്ടിവരുന്നു. ഈ രണ്ട് കാര്യങ്ങളും മനസ്സില്‍വച്ചാണ് ന്യൂനപക്ഷങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. അല്ലാതെ വിദേശത്ത് ജോലിചെയ്യുന്ന മലയാളികളെ വിഷമിപ്പിക്കാന്‍ ഒരു തരത്തിലും ഉദ്ദേശിച്ചില്ലെന്നും ആന്റണി പറയുന്നു.

വിദേശത്തുപോയി കഷ്ടപ്പെട്ട് പണിയെടുക്കുന്നവരെ ഉദ്ദേശിച്ചല്ല പരാമര്‍ശം. സമൂഹത്തില്‍ ചില അസന്തുലിതാവസ്ഥകള്‍ നിലനില്ക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭൂരിപക്ഷസമുദായത്തെ പ്രീണിപ്പിക്കാനും ഉദ്ദേശിച്ചില്ല. വിദേശ മലയാളികളുടെ സംഭാവന കേരളത്തിന് വലുതാണ്. - ആന്റണി ചൂണ്ടിക്കാട്ടി.

തന്റെ പരാമര്‍ശത്തിനെതിരെ ഹൈക്കമാന്റില്‍ പരാതി നല്കിയതില്‍ തെറ്റില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞതിനോടും പ്രതികരിയ്ക്കുന്നില്ല. ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പരാമര്‍ശം ആദ്യം അപൂര്‍ണ്ണമായാണ് പത്രങ്ങളില്‍ വന്നത്. പിന്നീട് ചില പത്രങ്ങള്‍ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം കൊടുത്തപ്പോള്‍ തന്നെ തെറ്റിദ്ധാരണകള്‍ നീങ്ങി.- ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X