കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ചടക്ക നടപടികൊണ്ട് പ്രശ്നങ്ങള്‍ തീരില്ലെന്ന് മുരളിയുടെ റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിലുണ്ടായ പ്രശ്നങ്ങള്‍ അച്ചടക്ക നടപടികളിലൂടെ മാത്രം പരിഹരിക്കാനാകുന്നതല്ലെന്ന് കെ.പി.സി.സി. പ്രസിഡന്ര് കെ. മുരളീധരന്‍ ഹൈക്കമാന്‍ഡിനയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി പരാജയപ്പെട്ടതിന്റെ വിശദീകരണം ഹൈക്കമാന്റ് മുരളിയോട് ആവശ്യപ്പെട്ടിരുന്നു.

ആന്റണിയുടെ വിവിധ നിലപാടുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. കോണ്‍ഗ്രസ്സില്‍ ആരും ഐക്യ മുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് എതിരായി നിന്നിട്ടല്ല തിരഞ്ഞെടുപ്പില്‍ തോറ്റത്. മറിച്ച് മുഖ്യമന്ത്രിയുടെ ചില നിലപാടുകള്‍ മൂലമാണ്. ന്യൂനപക്ഷ പ്രസ്താവനയെയും മാറാട് സംഭവത്തെയും തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ എതിരായി. കെ.പി.സി.സി. ഈ വോട്ട് ചോര്‍ച്ച തടയാന്‍ ശ്രമിച്ചെങ്കിലും ന്യൂനപക്ഷങ്ങളുടെ പ്രതികരണം കടുത്തതായിരുന്നു- റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രി കെ.വി. തോമസ് ഏരിയല്‍ ഷാരോണിനെ സന്ദര്‍ശിച്ച് ഉപഹാരം നല്‍കിയത് മുസ്ലിം വിഭാഗത്തെ കോണ്‍ഗ്രസ്സിനെതിരായി തിരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കരുണാകരനെ കവലച്ചട്ടമ്പിയെന്ന് വിശേഷിപ്പിച്ചത് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയിട്ടുണ്ട്. ഇതും തിരഞ്ഞെടുപ്പില്‍ ബാധിച്ചു. എ.കെ. ആന്റണിയും കരുണാകരനും തമ്മില്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്ന ശീതസമരവും പ്രതിസന്ധിയുടെ ഒരു കാരണമാണ്-റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തര്‍ക്കം പരിഹരിക്കാന്‍ കെ.പി.സി.സി.യെക്കൊണ്ടുമാത്രം കഴിയില്ലെന്നും മുരളി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X