കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പാനൂര്‍ കൊലപാതകം: ഒരാള്‍ക്ക് വധശിക്ഷ
കണ്ണൂര്‍: കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകനായ പാലൊറാത്തം കനകരാജിനെ കൊന്ന കേസില്‍ ഒരാളെ തൂക്കിക്കൊല്ലാന്‍ കോടതി ഉത്തരവായി. ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. ആര് എസ് എസ്, ബി ജെ പി പ്രവര്‍ത്തകരാണ് പ്രതികള്‍ എല്ലാപേരും. മറ്റമ്മല്‍ ഷാജി എന്നയാള്‍ക്കാണ് വധ ശിക്ഷ.
1999 ഡിസംബര്‍ രണ്ടിന് പാനൂരിനടുത്ത് വച്ചാണ് കനകരാജിനെ അക്രമികള്‍ വെട്ടിയും കുത്തിയും കൊന്നത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ക്രിസ്തുരാജ് സ്റീഫന്സനാണ് വിധി പറഞ്ഞത്. ടി കെ. പ്രകാശന്, പി വി അരവിന്ദന്, ടി രൂപേഷ്, എം ശശി, ടി കെ ബിജു, കെ പി മജോജ്, എം സുരേന്ദ്രന്, കെ ജതീഷ്, സി, കെ, ഷാജി എന്നിവരാക്കാണ് ജിവപര്യന്തം തടവ്.
ഭാരതീയ യുവമോര്‍ച്ചാ ഉപാദ്ധ്യക്ഷന്‍ കെ. ടി. ജയകൃഷ്ണനെ കൊന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ കൊലപാതകം ഉണ്ടായത്.