2005ലെ വിശ്വസുന്ദരിപ്പട്ടം നതാലിയ ഗ്ലെബോവക്ക്

  • Posted By: Super
Subscribe to Oneindia Malayalam

ബാങ്കോക്ക്: 2005ലെ വിശ്വസുന്ദരിപ്പട്ടം കാനഡക്കാരിയായ നതാലിയ ഗ്ലെബോവ സ്വന്തമാക്കി. തായ് തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ 80 പേരെ പുറകിലാക്കിയാണ് നതാലിയ ഈ സ്ഥാനത്തെത്തിയത്. പ്യൂബര്‍ട്ടോ റിക്കോയിലെ സിന്തിയ ഒളവറിയയാണ് ആദ്യറണ്ണര്‍അപ്പ്.

ഇന്ത്യയിലെ അമൃത ഥാപ്പറുള്‍പ്പെടെ 15 പേരെ 81 പേരില്‍ നിന്നും ആദ്യറൗണ്ടില്‍ തെരഞ്ഞെടുത്തിരുന്നു. ഇവരില്‍ നിന്നും 10 പേരെ അടുത്ത റൗണ്ടിലേക്കും അതില്‍ നിന്നും അഞ്ചുപേരെ അവസാന റൗണ്ടിലേക്കും തെരഞ്ഞെടുത്തു. ഇവരില്‍ നിന്നാണ് നതാലിയയെ തെരഞ്ഞെടുത്തത്. അവസാനറൗണ്ടിലുണ്ടായിരുന്ന മറ്റു നാലുപേരും ലാറ്റിന്‍ അമേരിക്കക്കാരാണ്.

റഷ്യയില്‍ നിന്നും കുടിയേറി കാനഡയിലെ ടൊറന്റോയില്‍ താമസിക്കുന്ന 23കാരിയായ നതാലിയ പരസ്യരംഗത്തെ സജീവസാന്നിധ്യമാണ്.

12 അംഗജൂറിയാണ് വിശ്വസുന്ദരിയെ തെരഞ്ഞെടുത്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്