കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ശബരീജലം

  • By Staff
Google Oneindia Malayalam News

Sabarimala
കോട്ടയം: ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വനംവകുപ്പ് തയാറാക്കുന്ന ശബരീജലം ബുധനാഴ്ച മുതല്‍ ശബരിമലയില്‍ വിതരണം ചെയ്യും. ഒരു ലിറ്റര്‍ വെള്ളം 10 രൂപയ്ക്കാണ് നല്‍കുന്നത്.

പരമ്പരാഗത കാനന പാതയില്‍ കുറഞ്ഞ വിലയില്‍ ശുദ്ധജലം അയ്യപ്പന്മാര്‍ക്കു ലഭ്യമാക്കുക, പ്ളാസ്റ്റിക് മലിനീകരണം തടയുക എന്നിവയാണു പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ശബരിമല വനത്തിലെ പ്ളാസ്റ്റിക് മലിനീകരണം ഒഴിവാക്കാന്‍ കാലിക്കുപ്പികള്‍ ഒരു രൂപ നല്‍കി ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി തിരികെ വാങ്ങും.

ബുധനാഴ്ച വൈകിട്ട് അഞ്ചിനു പമ്പയിലെ ഫോറസ്റ്റ് ഐബി കോമ്പൌണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വനം മന്ത്രി ബിനോയ് വിശ്വമാണ് ശബരിജലത്തിന്റെ വിപണനോദ്ഘാടനം നിര്‍വഹിക്കുന്നത്.

കോരുത്തോട്ടില്‍ അഴുത നദിയുടെ തീരത്തുള്ള പ്ളാന്റിലാണ് ശുദ്ധജലം പ്ളാസ്റ്റിക് കുപ്പികളില്‍ നിറയ്ക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ഇവിടെ അരലക്ഷം കുപ്പികളില്‍ വെള്ളം നിറച്ച് 'ശബരീതീര്‍ഥം എന്ന പേരില്‍ വിതരണത്തിനു തയാറാക്കിയിരുന്നു.

എന്നാല്‍ ഐഎസ്ഒ മുദ്ര ലഭിക്കാഞ്ഞതും, 'ശബരീതീര്‍ഥം' എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ടു ചില ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയതും, ദേവസ്വം ബോര്‍ഡിന്റെ താല്‍പര്യമില്ലായ്മയും മൂലം വിതരണം നടത്താനാവാതെപോവുകയായിരുന്നു. 'ശബരീതീര്‍ഥം' എന്ന പേര് വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നായിരുന്നു സംഘടനകളുടെ വാദം. വിവാദം ഒഴിവാക്കാന്‍ 'ശബരീജലം' എന്നു പേരു മാറ്റുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X