കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ചാര്‍ജ് വര്‍ധന തല്‍ക്കാലമില്ല

  • By Staff
Google Oneindia Malayalam News

LDF Meeting
തിരുവനന്തപുരം: ബസ് യാത്രാനിരക്കുകള്‍ തത്ക്കാലം വര്‍ധിപ്പിക്കേണ്ടെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി.

എന്നാല്‍ ബസ്സുടമകളുടെ ആവശ്യം പരിശോധിക്കുന്നതിന് മന്ത്രി ജോസ് തെറ്റയില്‍ അധ്യക്ഷനായി മന്ത്രിസഭാസമിതി രൂപവല്‍ക്കരിച്ചിട്ടുണ്ട്.

നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം ചര്‍ച്ചയ്ക്കുവന്നപ്പോള്‍ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് തത്ക്കാലം ഈ വിഷയം ആലോചിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയകോളേജുകളിലെ ഫീസ് കുറയ്ക്കണമെന്ന് ഇടതുമുന്നണി യോഗം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളിലെ ഫീസ് കുറയ്ക്കല്‍ ഈ വര്‍ഷംതന്നെ നടപ്പിലാക്കണം. ഫീസ് കുറയ്ക്കുമ്പോള്‍ ഈ വര്‍ഷം അധികമായി നല്‍കിയ തുക അടുത്തവര്‍ഷത്തെ ഫീസില്‍ വകയിരുത്തി ക്രമീകരിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിര്‍മാണമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന മണല്‍ക്ഷാമത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മണല്‍ക്ഷാമം പരിഹരിക്കുന്നതിന് അന്യസംസ്ഥാനങ്ങളില്‍ നിന്നും മണല്‍ കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ സൗകര്യം ഒരുക്കണം. അണക്കെട്ടുകള്‍ക്ക് കേടുവരാതെ അവിടങ്ങളിലെ മണല്‍ സംഭരിക്കുന്നതിന് പ്രായോഗികമായ പദ്ധതികള്‍ തയ്യാറാക്കണം.

പൊതുമേഖലയിലായിരിക്കണം ഈ സംവിധാനം. മണല്‍ക്ഷാമം പരിഹരിക്കുന്നതിന് എം-സാന്‍ഡ് സഹായകമാണെന്നതിനാല്‍ എം-സാന്‍ഡിനെ നെഗറ്റീവ് ലിസ്റ്റില്‍നിന്നും പോസിറ്റീവ് ലിസ്റ്റിലേക്ക് മാറ്റണമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.

പ്രൊട്ടക്ടഡ് അധ്യാപകരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ശ്രമം നടത്താനും എല്‍ഡിഎഫ്. സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്‌നം പഠിക്കാനും ഭാവിയിലുണ്ടാകുന്ന അധ്യാപകരുടെ ഒഴിവുകള്‍ നികത്തുമ്പോള്‍ പ്രൊട്ടക്ടഡ് അധ്യാപകരെക്കൂടി പരിഗണിക്കാനുമാണ് നിര്‍ദേശം.

കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന കാര്യവും തല്‍ക്കാലം പരിഗണിക്കേണ്ടെന്ന് എല്‍ഡിഎഫ്.യോഗം തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന പ്രശ്‌നം വന്നപ്പോള്‍ സിപിഐ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ എതിര്‍ത്തു.

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കുന്ന കാര്യം മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ ഈ കാര്യം നിങ്ങള്‍ എന്തിന് കൊണ്ടുവരുന്നുവെന്നായിരുന്നു വെളിയത്തിന്റെ ചോദ്യം. വെളിയത്തിന്റെ എതിര്‍പ്പിനെതുടര്‍ന്നാണ് ഈ വിഷയവും മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്.

കേരളത്തിനുള്ള അരിവിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച കാര്യം മറച്ചുവെച്ചാണ് യുഡിഎഫ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നത്. ഇന്ത്യയില്‍ മറ്റെവിടത്തേക്കാളും വിലക്കുറവ് കേരളത്തിലാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X