കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസംബന്ധം പറയുന്നതിന് അതിരു വേണം: പിണറായി

  • By Ajith Babu
Google Oneindia Malayalam News

Pinarayi Vijayan
കണ്ണൂര്‍: മാധ്യമങ്ങള്‍ക്ക് തോന്നിയ പോലെ വ്യാഖ്യാനിച്ച് മറ്റുള്ളവരുടെ വായില്‍ തിരുകിവെയ്ക്കുന്നത് ഹീനമായ മാധ്യമപ്രവര്‍ത്തനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ബുധനാഴ്ച പയ്യാമ്പലത്ത് നടന്ന നായനാര്‍ അനുസ്മരണച്ചടങ്ങില്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചാണ് നല്‍കിയത്. ഇത് കടുത്ത അനീതിയാണ്. ഇത്തരം നടപടികള്‍ മാധ്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഞങ്ങളെ ശരിപ്പെടുത്തിക്കളയാമെന്ന് കരുതരുത്. ഈ രീതിയുമായി അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന് പിണറായി പറഞ്ഞു.

കല്യാശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൌണ്ടില്‍ നടന്ന ഇകെ നായനാര്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പിണറായി മാധ്യമപ്രവര്‍ത്തകരെ നിശിതമായി വിമര്‍ശിച്ചത്.

നായനാരുടെ സ്വഭാവസവിശേഷതകള്‍ വിവരിക്കുന്നതിനിടയിലാണ്, ടീം ലീഡറെന്ന നിലയില്‍ അദ്ദേഹം മന്ത്രിസഭയെ നയിച്ച കാര്യവും ടീമിലെ അംഗങ്ങളെ സംരക്ഷിച്ചിരുന്ന കാര്യവും പരാമര്‍ശിച്ചത്. ഇതെങ്ങനെയാണ് വിഎസിന് എതിരായ പരാമര്‍ശമാവുക. തങ്ങള്‍ക്ക് തോന്നുന്ന വ്യാഖ്യാനം നല്‍കി അഭിപ്രായമാരായുന്നത് ശരിയായ മാധ്യമരീതിയല്ല. അസംബന്ധം പറയുന്നതിന് അതിരുവേണംമെന്നും പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X