കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം അമേരിക്കയിലെ കേസ് ഒത്തുതീര്‍പ്പാക്കുന്നു

  • By Lakshmi
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് സത്യം കമ്പ്യൂട്ടേഴ്‌സിനെതിരെ അമേരിക്കയിലെ കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നു.

12.50കോടി ഡോളര്‍(567കോടിരൂപ) കോടതിയില്‍ അടച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് കമ്പനിയുടെ ശ്രമം. സാമ്പത്തികക്രമക്കേടിനെത്തുടര്‍ന്ന് കമ്പനിയ്‌ക്കെതിരെ വിവിധ ഓഹരി ഉടമകള്‍ നല്‍കിയ കേസാണിത്.

ഇപ്പോള്‍ മഹീന്ദ്ര സത്യം ലിമിറ്റഡ് എന്നപേരിലുള്ള സത്യം കമ്പ്യൂട്ടേഴ്‌സ് നിക്ഷേപകര്‍ക്കിടയില്‍ ഉണ്ടായ മോശം പ്രതിച്ഛായ ഇല്ലാതാക്കാനാണ് കമ്പനിയുടെ പേര് കേസില്‍നിന്ന് ഒഴിവാക്കാന്‍ പണം നല്‍കാന്‍ തയ്യാറായത്.

അമേരിക്കയിലെ മന്‍ഹാട്ടനിലെ ജില്ലാ കോടതിയിലാണ് ഇതുസംബന്ധിച്ച കേസുള്ളത്. കേസ് ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ കമ്പനി അധികൃതര്‍ ബുധനാഴ്ച ഒപ്പുവച്ചു. കമ്പനിയെമാത്രം കേസില്‍നിന്നൊഴിവാക്കാനാണ് പണം നല്‍കുന്നത്.

സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ചെയര്‍മാനായ രാമലിംഗരാജു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസ് തുടരും.

English summary
Mahindra Satyam, formerly Satyam Computer Services, will pay $125 million to settle a class action suit in American court. However, the settlement did not cover a lawsuit filed by fund manager Aberdeen in the same court. After Satyam founder Ramalinga Raju confessed to an accounting fraud in January 2009, the company’s investors in the US had filed over a dozen class action lawsuits that were later combined and moved to a single court in New York.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X