കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണയ്യരുടെ മെയിലിന് രാഹുലിന്റെ മറുപടി

  • By Lakshmi
Google Oneindia Malayalam News

Rahul Gandhi
കൊച്ചി: അഴിമതി തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അയച്ച കത്തിന് എഐസിസി ജനറല്‍സെക്രട്ടറി രാഹുല്‍ ഗാന്ധി മറുപടി അയച്ചു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌ററിസ് കെജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദവും അന്നാ ഹസാരെയുടെ അഴിമതിയ്‌ക്കെതിരെയുശ്ശ സമരവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കൃഷ്ണയ്യര്‍ കത്തയച്ചത്. എന്നാല്‍ വിവാദസംഭവങ്ങളിലൊന്നുംതൊടാതെയാണ് രാഹുല്‍ ഗാന്ധി മറിപടി നല്‍കിയിരിക്കുന്നത്.

കത്തിനു നന്ദിയറിയിച്ച രാഹുല്‍, കൃഷ്ണയ്യരുടെ സദുദ്ദേശത്തോടെയുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതായും മറുപടിക്കത്തില്‍ വ്യക്തമാക്കി. ഇമെയിലായി ഏപ്രില്‍ ഒമ്പതിനാണു കൃഷ്ണയ്യര്‍ കത്തയച്ചത്. ഇതിന് അദ്ദേഹത്തിന് ഉടന്‍തന്നെ മറുപടിയും ലഭിച്ചിരുന്നു.

''ഞാന്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്നു. മാറ്റങ്ങളെ അഭിമുഖീകരിക്കുന്നു. മെച്ചപ്പെട്ട സാഹചര്യമൊരുക്കാനാണു പ്രവര്‍ത്തനം. ഹീറോയകാനല്ല'' രാഹുല്‍ഗാന്ധി കത്തില്‍ പറയുന്നു. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന്‍ എന്ന നിലയില്‍ രാഹുല്‍ഗാന്ധിയെ താന്‍ ബഹുമാനിക്കുന്നുവെന്നു പറഞ്ഞാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍, രാഹുല്‍ഗാന്ധിക്കുള്ള കത്ത് തുടങ്ങിയത്.

നെഹ്‌റുവിന്റെ ആത്മകഥ വായിക്കുക. അതിലൂടെ എന്താണു സോഷ്യലിസം, രാജ്യസ്‌നേഹം, ജയില്‍വാസം, കൊളോണിയലിസത്തിനെതിരേയുള്ള പോരാട്ടം തുടങ്ങിയവയെല്ലാം തിരിച്ചറിയാം. വിവാദ വിഷയങ്ങള്‍ ഉന്നയിക്കാനുണ്ടായ കാരണം പറയുന്നതിനൊപ്പം തന്റെ വിമര്‍ശനങ്ങളില്‍ കൃഷ്ണയ്യര്‍ കത്തിലൂടെ ഖേദിക്കുകയും ചെയ്യുന്നു.

അധികാരത്തിലിരിക്കുന്നവന്‍ അഴിമതിക്കാര്‍ക്കെതിരേ തീര്‍ച്ചയായും പ്രതികരിക്കണമെന്നു കൃഷ്ണയ്യര്‍ നിര്‍ദേശിച്ചിരുന്നു. അഴിമതിക്കാര്‍ക്കെതിരേ നടപടിയെടുക്കാത്ത പ്രധാനമന്ത്രിയെ രാഹുല്‍ഗാന്ധിക്ക് അയച്ച കത്തില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ വിമര്‍ശിക്കുന്നുണ്ട്.

English summary
AICC general secretary Rahul Gandhi has reacted strongly to the former Supreme Court judge, V.R. Krishna Iyer's letter accusing him of being “silent” on corruption, saying he is working to improve the “rotten system” instead of just complaining and has no intention of being glorified as a hero.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X