കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി ഭീമന്‍ ഒറാക്കിളും ടെക്‌നോപാര്‍ക്കിലേയ്ക്ക്

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: ഐടി ഭീമന്‍ ഒറാക്കിളും കേരളത്തിലേയ്ക്ക്. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലാണ് ഒറാക്കിളിന്റെ ഓഫീസ് തുടങ്ങുന്നത്.

ടെക്‌നോപാര്‍ക്കില്‍ ലീല ഇന്‍പോര്‍ക്ക് കെട്ടിടത്തിലായിരിക്കും ഒറാക്കിള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ ഒറാക്കിളിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ ആര്‍ ജയരാമനും ലീല ഇന്‍ഫോടെക്കിന്റെ മേധാവി വേണു കൃഷ്ണനും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ഒമ്പതു വര്‍ഷത്തേക്കാണ് കരാര്‍.

സോഫ്റ്റ്‌വേര്‍ ഹാര്‍ഡ്‌വേര്‍ സിസ്റ്റംസ് രംഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഒറാക്കിള്‍ കേരളത്തില്‍ എത്തുന്നത് ഇവിടുത്തെ ഐടി മേഖലയ്ക്ക് ഉണര്‍വ് പകരുമെന്ന് വിഎസ് അഭിപ്രായപ്പെട്ടു.

ഏകദേശം നാനൂറ് പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്ഥലമാണ് ഇന്‍പോര്‍ക്ക് കെട്ടിടത്തില്‍ ഒറാക്കിള്‍ എടുത്തിരിക്കുന്നതെന്ന് വേണു കൃഷ്ണന്‍ അറിയിച്ചു.

അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറാക്കിളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓഫീസുകളിലായി ഒരു ലക്ഷത്തിലേറെ ഐടി ജീവനക്കാര്‍ ജോലി നോക്കുന്നുണ്ട്. ഒറാക്കിളിന് പിന്നാലെ ഐബിഎമ്മും കേരളത്തില്‍ ശാഖ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
All arrangements are in place for IT blue chip Oracle to launch its first operations in Kerala at the Technopark campus here in June. M.Vasudevan, top official at the Technopark, said "Initially it would be an operation with around 100 IT professionals and they would be into software development. In the course of the year and later, the operations would be scaled up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X