കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം തടയണമെന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനി

  • By Ajith Babu
Google Oneindia Malayalam News

മധുര: പിതാവ് നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിക്കുകയാണെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് പതിനാറുകാരി ഐജിക്കു പരാതി നല്കി. എലീസ് നഗറിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആര്‍. ഇദയയാണ് മനുഷ്യാവകാശ സംഘടനാപ്രവര്‍ത്തകര്‍ക്കൊപ്പം ഐജി എംഎന്‍ മഞ്ജുനാഥിനെക്കണ്ട് പരാതി നല്കിയത്.

പിതാവായ രവിചന്ദ്രന്‍ തന്റെ അനുവാദം കൂടാതെ വിവാഹം ഉറപ്പിച്ചുവെന്നാണ് ഇദയയുടെ പരാതി. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) നല്‍കിയതിലൂടെ സ്‌കൂള്‍ അധികൃതരും വിവാഹത്തിന് കൂട്ടുനില്‍ക്കുകയാണ്. തനിക്കു തുടര്‍ന്നു പഠിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു.

അളഗപ്പനഗര്‍ സ്വദേശിനിയായ ഇദയ ഇപ്പോള്‍ അമ്മാവനൊപ്പമാണ് താമസം. വിവാഹം തടയണമെന്നാവശ്യപ്പെട്ട് പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടപ്പോള്‍ വിവാഹത്തിന് തയാറാകാനാണ് വനിതാ പൊലീസ് ഓഫീസര്‍ ഉപദേശിച്ചതെന്നും ഇദയ പറയുന്നു.

കേസില്‍ അടിയന്തര നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐജി നിര്‍ദേശം നല്കിയിട്ടുണ്ട്.

English summary
A 16-year-old girl submitted a memorandum seeking police intervention to stop her marriage being arranged by her father.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X