കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധി സമൂഹത്തിലെ കുചേലര്‍ക്ക് നല്‍കണം: കൃഷ്ണയ്യര്‍

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള നിക്ഷേപം ജാതി-മതഭേദമെന്യേ സമൂഹത്തിലെ താഴേക്കിടയിലുള്ള കുചേലന്മാരുടെ ഉന്നമനത്തിനായി ഉപോഗിക്കണമെന്ന് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു.

നീതിയിലും ആത്മീയതയിലും സമ്പത്തിലും സകലര്‍ക്കും തുല്യഅവകാശമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തുല്യനീതി ആഗ്രഹിയ്ക്കുന്ന രാജ്യസ്‌നേഹികളും മതനേതാക്കളും ദാരിദ്ര്യ നിര്‍മ്മാജ്ജനത്തിനായി മുന്നിട്ടറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത സ്വത്ത് ഹിന്ദുക്കളുടേതാണെന്നവാദം അര്‍ത്ഥശൂന്യമാണ്. കേന്ദ്രസര്‍ക്കാര്‍ പുതിയ ട്രസ്റ്റ് രൂപീകരിച്ച് സ്വത്ത് സംരക്ഷിക്കാന്‍ നിയമം പാസാക്കണം. ഇപ്പോഴുള്ള നിയമം ഇതിന് പര്യാപ്തമല്ല-അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സമുദായനേതാക്കളുടെ യോഗം വിളിക്കണം വെള്ളപ്പള്ളി
നിധി ശേഖരം എന്തുചെയ്യണമന്ന അഭിപ്രായങ്ങളുമായി മതനേതാക്കളും, രാഷ്ട്രീയപാര്‍്ട്ടികളുമെല്ലാം രംഗത്തെത്തുകയാണ്. ഈ നിധി രാജ്യത്തിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്.

ഇക്കാര്യത്തില്‍ ഹിന്ദു സമുദായനേതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നിധിശേഖരം ഉപയോഗിച്ച് റോഡും തോടും ഉണ്ടാക്കാമെന്ന് പറുന്നവര്‍ക്ക് ദുഷ്ടലാക്കാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

English summary
Senior justice VR Krishna Iyer said that the treasure found from Sree Padmanabha Swami temple should be used for the poors of the society. At the same time SNDP Yogam general secretary Vellapally Nadeshan said that in shouldn't be give to the nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X