കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറിലെ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി

  • By Lakshmi
Google Oneindia Malayalam News

Munnar
ഇടുക്കി: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുടെ ആദ്യഘട്ടം ജൂലൈ 11ന് തിങ്കളാഴ്ച ആരംഭിച്ചു. ഗ്യാപ്പ് റോഡിലെ 250 ഏക്കര്‍ പ്രദേശം ഏറ്റെടുത്തു കൊണ്ടാണ് സര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്.

തുടര്‍ന്ന് ചിന്നക്കനാലിലെ 70 ഏക്കറും ഏറ്റെടുത്തു. കയ്യേറ്റ ഭൂമികളില്‍ സര്‍ക്കാര്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. രാവിലെ ഒന്‍പതു മണിയോടെ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണു നടപടികള്‍ ആരംഭിച്ചത്. ഏറ്റെടുക്കുന്ന ഭൂമി വേലികെട്ടി തിരിച്ചു സംരക്ഷിക്കാനാണു സര്‍ക്കാര്‍ തീരുമാനം.

എല്ലാ കയ്യേറ്റ പ്രദേശങ്ങളും ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ അതിനു പ്രതിജ്ഞാ ബദ്ധമാണെന്നും റവന്യൂമന്ത്രി പറഞ്ഞു. അതിക്രമിച്ചു കടക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് എന്നെഴുതിയ ബോര്‍ഡാണ് ഏറ്റെടുക്കുന്ന ഭൂമിയില്‍ സ്ഥാപിക്കുന്നത്.

കയ്യേറ്റം ഒഴിപ്പിക്കലിനു മുന്നോടിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ചിന്നക്കനാലില്‍ ഹെലിപാഡ് നിര്‍മാണത്തിനുള്ള നടപടികള്‍ തുടങ്ങിയിരുന്നതായി മന്ത്രി ആദ്യ മൂന്നാര്‍ സന്ദര്‍ശനത്തില്‍ കണ്ടെത്തിയിരുന്നു.

English summary
The eviction process on the encroached lands in the Munnar area has started here on Monday. The government had earlier issued orders allowing the encroachers to move out of the encroached land or face forced eviction in addition to legal process.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X