കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദത്തിനെതിരെ ഒന്നിച്ചു നില്‍ക്കും

  • By Nisha Bose
Google Oneindia Malayalam News

SM Krishna-Hina Rabbani
ദില്ലി: തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ ഒന്നിച്ചു നില്‍ക്കാന്‍ ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ധാരണയായി. ഇന്തോ-പാക് സമഗ്ര ചര്‍ച്ച പുനരാരംഭിക്കാനും തീരുമാനമായി.വാണിജ്യമേഖലയിലും കാര്‍ഷിക മേഖലയിലും സഹകരണമുറപ്പാക്കും. ശ്രീനഗര്‍-മുസഫറാബാദ്, പുഞ്ച്-റാവല്‍കോട്ട് റൂട്ടുകളിലുള്ള ബസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

തീവ്രവാദം ഇരു രാജ്യങ്ങള്‍ക്കും ഒരു പോലെ ഭീഷണിയാണെന്ന അഭിപ്രായമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. ഭീകരവാദികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ ഇരുരാജ്യങ്ങളും കൈകോര്‍ക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ്എം കൃഷ്ണ അറിയിച്ചു. അടുത്ത വര്‍ഷമാദ്യം ഇസ്ലാമാബാദില്‍ വീണ്ടും കൂടിക്കാഴ്ച നടത്താനും തീരുമാനമായിട്ടുണ്ട്.

അതേസമയം ഇന്തോ-പാക് ചര്‍ച്ചകള്‍ പുനരാരംഭിച്ചത് ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നാണ് പാക് വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനി അഭിപ്രായപ്പെട്ടത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക്് പരിഹാരം കണ്ടെത്താനായി ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നും ഹിന അറിയിച്ചു.

English summary
India and Pakistan on Wednesday announced additional Confidence Building Measures related to Kashmir, including increasing cross-LoC trading days and expanding travel to include tourism and religious aspects. After the "satisfactory" talks between external affairs Minister S M Krishna and his Pakistani counterpart Hina Rabbani Khar, the two sides also decided to relax permit conditions for travel by people of Jammu and Kashmir to the other side of LoC by having a system of six-month multiple entry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X