കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണപ്പെരുപ്പം ആറുശതമാനത്തിനു താഴെയെത്തും

Google Oneindia Malayalam News

Manmohan
ന്യൂഡല്‍ഹി: വര്‍ഷാവസാനത്തോടെ പണപ്പെരുപ്പം ആറു ശതമാനത്തില്‍ താഴെയെത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഊഹം വച്ചുപറയുകയല്ല. നിലവിലുള്ള കണക്കുകള്‍ വിശകലനം ചെയ്ത വിദഗ്ധരുടെ പാനലിന്റെ അഭിപ്രായമാണിത്-ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യപണപ്പെരുപ്പം ഒമ്പതിനു മുകളില്‍ നിലനില്‍ക്കുന്നത് ഗുണകരമല്ല. കാര്‍ഷിക ഉല്‍പ്പാദനത്തേക്കാളും വിതരണത്തിലുള്ള അശാസ്ത്രീയതാണ് പലപ്പോഴും വിലകൂട്ടുന്നത്. മികച്ച മണ്‍സൂണ്‍ ലഭിച്ചതിനാല്‍ നിരക്ക് താഴോട്ടു വരാനാണ് സാധ്യത-പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്ന ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനു ഗവണ്‍മെന്റും റിസര്‍വ് ബാങ്കും നിരവധി കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അടിസ്ഥാന നിരക്കുകളില്‍ കേന്ദ്രബാങ്ക് ഒരു വര്‍ഷത്തിനുള്ളില്‍ 11 തവണ മാറ്റം വരുത്തിയതും അതുകൊണ്ടു തന്നെയാണ്.

പണപ്പെരുപ്പമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടു തന്നെ ഇതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുക തന്നെ ചെയ്യും.

English summary
Seeking to allay concerns over price rise, Prime Minister Manmohan Singh today expressed confidence that inflation would come down to 6 per cent by year-end."I am not an astrologer but analysts have said that by the end of this year, inflation will come down to 6 per cent," Singh told reporters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X