കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസയുടെ ഉപഗ്രഹം ഭൂമിയില്‍ ചിതറി വീഴും

Google Oneindia Malayalam News

Nasa
കരുതിയിരിക്കുക, ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആയി നാസയുടെ ഒരു ഉപഗ്രഹം കഷണങ്ങളായി ഭൂമിയില്‍ പതിക്കും. ഇരുപതു വര്‍ഷം മുമ്പ് ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ചും സൂര്യനുമായുള്ള ബന്ധത്തെ പറ്റിയും പഠിയ്ക്കാന്‍ വേണ്ടി വിക്ഷേപിച്ച അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് സാറ്റലൈറ്റ്(യുഐആര്‍എസ്) ആണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കാന്‍ പോവുന്നത്.

തീര്‍ച്ചയായും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഘര്‍ഷണം മൂലം ഇത് പൊട്ടിത്തെറിക്കുമെങ്കിലും ആറു ടണ്‍ ഭാരമുള്ള ഉപഗ്രഹത്തിന്റെ 15 ശതമാനമെങ്കിലും ഭൂമിയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ദ ടെലഗ്രാഫാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

സാധാരണ ഇത്തരത്തില്‍ ഏതെങ്കിലും ഉപഗ്രഹം വരികയാണെങ്കില്‍ അതിനെ സമൂദ്രത്തില്‍ വീഴ്ത്താനുള്ള സംവിധാനം നാസയുടെ കൈവശമുണ്ട്. പക്ഷേ, 2005ല്‍ ഇന്ധനം തീര്‍ന്ന ഈ ഉപഗ്രഹത്തിനെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ ശാസ്ത്രകാരന്മാര്‍ക്കാവില്ല. കഷണങ്ങളായി വരുന്നതിനാല്‍ എവിടെയൊക്ക് ഇത് പതിക്കുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്.

English summary
NASA's Upper Atmosphere Research Satellite(UARS) is coming back to Earth - in pieces - and there's a higher than normal chance one of them will hit someone or some where
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X