കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാഞ്ചിനെ സ്വീഡനു വിട്ടുകൊടുക്കാം: കോടതി

Google Oneindia Malayalam News

Assanje
ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ വിട്ടുകൊടുക്കാമെന്ന് ബ്രിട്ടീഷ് കോടതി വ്യക്തമാക്കി. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിന് അസാഞ്ചിനെ വിട്ടുതരണമെന്ന് സ്വീഡന്‍ ആവശ്യപ്പെട്ടിരുന്നു.

കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വിട്ടുനില്‍കരുതെന്ന അസാഞ്ചിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അമേരിക്കയുടെ 250000ഓളം രഹസ്യരേഖകള്‍ തന്റെ വെബ്‌സൈറ്റായ വിക്കിലീക്ക്‌സിലൂടെ പുറത്തുവിട്ടതോടെയാണ് അസാഞ്ചെസ് പ്രശസ്തനായത്.

ഓസ്‌ട്രേലിയക്കാരനായ അസാഞ്ചസ് സ്വീഡനില്‍ താമസിക്കുന്ന കാലത്ത് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്വീഡന്‍ യൂറോപ്യന്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അസാഞ്ചസിനെ ലണ്ടന്‍ പോലിസാണ് പിടികൂടിയത്.

അതേ സമയം സ്വീഡനില്‍ നയതന്ത്രസ്വാതന്ത്ര്യം ലഭിക്കില്ലെന്നും ഏകപക്ഷീയമായ വിധിയാണുണ്ടാവുകയെന്നും അസാഞ്ചെ ആരോപിച്ചിരുന്നു. വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

English summary
WikiLeaks founder Julian Assange loses appeal against WikiLeaks founder Julian Assange loses appeal against extradition to Sweden from UK.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X