കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിച്ചെടുത്ത 1കോടിയുമായി പൊലീസുകാരന്‍ മുങ്ങി

  • By Lakshmi
Google Oneindia Malayalam News

നെല്ലൂര്‍: പരിശോധനയില്‍ കണ്ടെടുത്ത ഒന്നരക്കോടി രൂപയുമായി പൊലീസുകാരന്‍ മുങ്ങി. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ എആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിളാണ് പണവുമായി മുങ്ങിയത്. ശനിയാഴ്ച സിഐഡികള്‍ ഇയാളുടെ ബന്ധുക്കളുടെ വസതികളില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിച്ചത്തായത്.

സംഭവം നടക്കുമ്പോള്‍ കോണ്‍സ്റ്റബിളായ വിജയകുമാര്‍ വെങ്കടാചലം എസ്‌ഐയുടെ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ആറ് മാസം മുമ്പ് ഒരു പണമിടപാട് സ്ഥാപനത്തിന്റെ വാഹനം പരിശോധിക്കുന്ന സംഘത്തില്‍ വിജയകുമാറുമുണ്ടായിരുന്നു. സ്ഥാപനമുടമ നാല് കോടി രൂപ അനധികൃതമായി ചെന്നൈയ്ക്ക് കടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് വാഹനപരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ പണവുമായി വന്ന വാഹനങ്ങളില്‍ ചിലത് മാത്രമാണ് പരിശോധിച്ചത്.

സംഭവം പുറത്തറിഞ്ഞപ്പോള്‍ ഡിജിപി സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് സിഐഡികള്‍ അന്ന് പരിശോധനാ സംഘത്തിലുണ്ടായിരുന്ന വിജയകുമാറിനെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ വിജയകുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സയെത്തുടര്‍ന്ന് ഇയാള്‍ സുഖം പ്രാപിച്ചെങ്കിലും സിഐഡികള്‍ ഇയാളെ പിന്നീട് ചോദ്യം ചെയ്തില്ല.

എന്നാല്‍ സംഭവത്തില്‍ കാര്യമായ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പൊലീസ് വകുപ്പില്‍ ഇത്തരത്തില്‍ കള്ളത്തരം കാണിക്കുന്നവരെക്കുറിച്ച് അന്വേഷിക്കാനും സിഐഡികള്‍ക്ക് ഉത്തരവ് ലഭിച്ചിരുന്നു.

അന്വഷണത്തില്‍ വിജയകുമാര്‍ പല ബിസിനസുകള്‍ക്കായി പണം നിക്ഷേപിച്ചത് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മാത്രമല്ല ഇയാള്‍ ജോലിക്ക് വരുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. സംശയം തോന്നിയ സിഐഡികള്‍ ഇയാളുടെയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡ് നടത്തി.

പൊലീസ് വിരട്ടിയപ്പോള്‍ വിജയകുമാറിന്റെ അമ്മാവനാണ് അയാള്‍ ഒരുകോടി രൂപ നല്‍കിയതായി വെളിപ്പെടുത്തിയത്. അന്ന് പരിശോധനക്കിടെ വിജയകുമാര്‍ വാഹനത്തില്‍ നിന്നും ഒന്നരക്കോടി രൂപ കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇപ്പോള്‍ ഒളിവില്‍ക്കഴിയുന്ന വിജയകുമാറിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

English summary
In yet another major fraud in the district, an Armed Reserve (AR) constable is absconding with a whopping Rs.1.5 crore which he allegedly siphoned off from the amounts recovered in a search operation,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X