കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ആവശ്യം പരിഗണിയ്‌ക്കേണ്ട: തന്ത്രി

  • By Nisha Bose
Google Oneindia Malayalam News

കൊച്ചി: രാഹുല്‍ ഈശ്വറിനെ ശബരിമലയില്‍ തന്റെ പരികര്‍മിയാക്കണമെന്ന ആവശ്യം തല്‍ക്കാലം പരിഗണിക്കേണ്‌ടെന്ന് തന്ത്രി കണ്ഠരര് മഹേശ്വരര് ഹൈക്കോടതിയെ അറിയിച്ചു. കത്തു മുഖേനയാണ് തന്ത്രി ഇക്കാര്യം കോടതിയെ അറിയിച്ചത്.

അരനൂറ്റാണ്‌ടോളമായി ഭഗവാനെ പൂജിച്ചു കഴിയുന്ന താന്‍ ആചാരങ്ങളില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണമുന്നയിക്കുന്നത്. എന്നാല്‍ മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വിവാദങ്ങളില്‍ തനിക്ക് താല്‍പര്യമില്ലെന്നും തന്ത്രി കത്തില്‍ പറയുന്നു.

തന്ത്രിയുടെ ചെറുമകനായ രാഹുല്‍ ഈശ്വര്‍ പരികര്‍മിയായി ശബരിമല ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡ് തടഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

തന്ത്രിയുടെ മകളുടെ മകനാണ് രാഹുലെന്നും അതുകൊണ്ടു തന്നെ ആചാരപ്രകാരം രാഹുലിന് ശ്രീകോവിലില്‍ കയറാന്‍ അനുവാദമില്ലെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം. ഇതു സംബന്ധിച്ച് ഹൈക്കോടതിക്ക് തന്ത്രി അയച്ച കത്ത് കോടതി ഹര്‍ജിയായി പരിഗണിക്കുകയായിരുന്നു.

വിവാദത്തെ തുടര്‍ന്ന് തല്‍ക്കാലം തന്ത്രിക്ക് നിലവിലുള്ള പരികര്‍മികള്‍ തന്നെ മതിയെന്ന് കോടതി ഹര്‍ജി പരിഗണിക്കവേ ഉത്തരവിട്ടിരുന്നു.

English summary
Thantri said that no need to appoint Rahul Eswar as his parikarmi. Rahul, the thantri's grandson, created a flutter in the shrine on Dec 13 by trying to enter the sanctum sanctorum but was prevented by temple officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X