കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരദേശമേഖലയില്‍ വെസ്സല്‍ ട്രാക്കിങ് വരുന്നു

Google Oneindia Malayalam News

ആലപ്പുഴ: ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യബന്ധനയാനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് തീരദേശ മേഖലയില്‍ വെസ്സല്‍ ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഫിഷറിസ്തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു അറിയിച്ചു.

കേരളതീരത്തുനിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ഉടന്‍ ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കുവാന്‍ ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപകടത്തിനു കാരണമായ കപ്പല്‍ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ കോസ്‌റുഗാര്‍ഡും നേവിയും നടത്തുന്നുണ്ട്. നീണ്ടകര അപകടത്തില്‍ മരണമടഞ്ഞവരും പരുക്കേറ്റവരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുന്നത് സംബന്ധിയായി അടുത്ത മന്ത്രി സഭായോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രി കെ.ബാബു അറിയിച്ചു. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ വീടുകളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെയും മന്ത്രി കെ.ബാബു സന്ദര്‍ശിച്ചു.

English summary
Goverment will introduce vessel tracking system for fishermen's security.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X