കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം

Google Oneindia Malayalam News

Mexico City
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു വീണതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വൈദ്യുത-ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ആളപായമുള്ളതായി സൂചനയില്ല.

ഒമെട്ടെപെക്കിന്റെ കിഴക്ക് 25കിലോമീറ്റര്‍ അകലെ സമൂദ്രത്തിലാണ് പ്രഭവകേന്ദ്രമെന്നു കരുതുന്നു. ചെറിയ തോതിലുള്ള സുനാമികള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ അകാപുള്‍കോ ഉള്‍പ്പെടുന്ന പ്രദേശമാണിത്. ആദ്യത്തെ കമ്പനത്തിനുശേഷം നിരവധി തുടര്‍ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മെക്‌സിക്കോയില്‍ 1985ലുണ്ടായ ഭൂചലനത്തില്‍ പതിനായിരകണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

English summary
A powerful earthquake measuring 7.4 on the Richter scale has hit Mexico’s southwest, with no immediate reports of serious damage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X