കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരീക്കോട് ഇരട്ടകൊല: സഭ നിര്‍ത്തി വച്ചു

  • By Nisha Bose
Google Oneindia Malayalam News

 Assembly,
തിരുവനന്തപുരം: അരീക്കോട് ഇരട്ടക്കൊലപാതകത്തിലെ ആറാം പ്രതിയായ പികെ ബഷീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. നടുത്തളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുന്നതിനിടയില്‍ സ്പീക്കര്‍ സഭാനടപടികള്‍ നിറുത്തിവച്ചതായി അറിയിച്ചു.

സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ശൂന്യവേളയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കൊലക്കേസിലെ പ്രതി നിയമസഭയില്‍ ഇരിക്കുന്നത് നാണക്കേടാണ്. പി.കെ ബഷീര്‍ എം.എല്‍.എയെ ഉടന്‍ അറസ്റ്റ് ചെയ്യണം.

എം.എല്‍.എയുടെ കൊലവിളിയും കൊലപാതകവും തമ്മില്‍ ബന്ധമുണ്ട്. കേസിലെ പ്രതികളെല്ലാം മുസ്‌ലിം ലീഗുകാരാണ്. പികെ ബഷീര്‍ എംഎല്‍എയെ അറസ്റ്റു ചെയ്യേണ്ട ആഭ്യന്തരമന്ത്രി തൊട്ടടുത്തിരിക്കുന്നു. ഇത് നടത്തിക്കേണ്ട മുഖ്യമന്ത്രി ഒന്നാം നിരയില്‍ ഇരിക്കുന്നു. അറസ്റ്റു ചെയ്യേണ്ട ഡിജിപി പ്രസംഗം കേട്ടുകൊണ്ട് ഗ്യാലറിയിലും ഇരിക്കുന്നു. ഇത് എന്തൊരു വിരോധാഭാസമാണെന്നും കോടിയേരി ചോദിച്ചു.

സ്വന്തക്കാര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് ആരോപിച്ചു. എന്നാല്‍ കേസില്‍ അന്വേഷണം ശരിയായ വിധത്തിലാണ് നടക്കുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സംഭവത്തില്‍ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തും. പ്രതികളുടെ സ്ഥാനമാനങ്ങള്‍ നോക്കിയല്ല പോലീസ് അന്വേഷണം നടത്തുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് എഴരയോടെയാണ് കുനിയില്‍ അങ്ങാടിയില്‍ അബൂബക്കറിനും ആസാദിനും വെട്ടേറ്റത്. ഫുട്‌ബോള്‍ മേള നടത്തിപ്പുമായി ബന്ധപ്പെട്ട് കുനിയിലെ രണ്ട് കഌ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം മുമ്പ് അടിപിടിയില്‍ കലാശിക്കുകയും കഴിഞ്ഞ ജനുവരി അഞ്ചിന് കുറുവങ്ങാടന്‍ നടുപ്പാട്ടില്‍ അത്തീഖ് റഹ്മാന്‍ (32) കുത്തേറ്റ് മരിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ ആറുപ്രതികളില്‍ അബൂബക്കറും ആസാദും രണ്ട് മാസത്തോളം മഞ്ചേരി സബ്ജയിലില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. അത്തീഖുറഹ്മാന്‍ വധത്തിന്റെ പ്രതികാരമാണ് ഇവരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

അതീഖുറഹ്മാന്‍ കുടുംബസഹായ ഫണ്ട് വിതരണച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് എം.എല്‍.എയെ ആറാം പ്രതിയാക്കി കേസെടുത്തിട്ടുള്ളത്.

English summary

 The Assembly plunged into chaos on Tuesday demanding arrest of P K Basheer, MLA, who has been booked as accused in the Malappuram twin murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X