വിദേശ നിക്ഷേപം:അവിശ്വാസ പ്രമേയം തള്ളി

വ്യാഴാഴ്‌ച രാവിലെ ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് സംഭവം. വെറും 22 എംപിമാരുടെ പിന്തുണ മാത്രമേ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് ലഭിച്ചുള്ളൂ. ചുരുങ്ങിയത് 50 അംഗങ്ങളുടെയെങ്കിലും പിന്തുണ ലഭിക്കേണ്ടിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി സുദീപ് ബന്ദോപാധ്യായയാണ് അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടു വന്നത്. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിന് എതിരെയുള്ള അവിശ്വാസ പ്രമേയമാണ് തള്ളിയിരിക്കുന്നത്.
ബഹളത്തോടെയാണ് ഇരു സഭകളുടെയും ശീതകാല സമ്മേളനത്തിന് തുടക്കമായത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നേരത്തെ പിരിഞ്ഞു. മൂന്ന് തവണ നിര്‍ത്തി വെച്ച ലോക്‌സഭ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് വീണ്ടും തുടങ്ങി.
രാവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപ പ്രശ്‌നം സഭയില്‍ ഉന്നയിച്ചതോടെയാണ് ബഹളത്തിന് തുടക്കമായത്.












Click it and Unblock the Notifications