കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സ് സമരം ആശുപത്രി അധികൃതര്‍ മുട്ടുമടക്കി

  • By Ajith Babu
Google Oneindia Malayalam News

Nurse Strike
തൃശൂര്‍: മദര്‍ ആശുപത്രിയില്‍ എണ്‍പതു ദിവസമായി തുടര്‍ന്നു വന്നിരുന്ന നഴ്‌സ് സമരം ഒത്തുതീര്‍്പ്പായി. ഹൈക്കോടതി മീഡിയേഷന്‍ സെല്ലിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് സമരം ഒത്തുതീര്‍ന്നത്. സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാവില്ലെന്നും ശമ്പളവും ആനുകൂല്യവും നല്‍കുമെന്നും ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി. സമരം ചെയ്ത 187 പേരെയും ഒരുമിച്ച് തിരിച്ചെടുത്തു. ഇവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ജോലിയില്‍ തുടരാം.

അതേസമയം ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ തുടരുന്ന നഴ്‌സുമാരുടെ സസ്‌പെന്‍ഷന്‍ കാലാവധി 30 ദിവസത്തേക്ക് കൂടി തുടരുന്നു. ഇതു കഴിഞ്ഞാല്‍ ഇവര്‍ക്ക് ജോലിയില്‍ പ്രവേശിയ്ക്കാം. സസ്‌പെന്‍ഷന്‍ കാലത്ത് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാമെന്ന് മദര്‍ ആശുപത്രി മാനേജ്‌മെന്റും ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനും മീഡിയേഷന്‍ സെല്ലിനെ അറിയിച്ചു.

ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്ന് സമരവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ മറ്റ് നഴ്‌സുമാര്‍ക്ക് ശനിയാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കാം. ഇവര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ല.

മദര്‍ ആശുപത്രിയില്‍ 17 നഴ്‌സുമാരുടെ ഡ്യൂട്ടി മാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സമരത്തിലേക്കു നീങ്ങിയത്. ഡ്യൂട്ടി മാറ്റം പ്രതികാര നടപടിയാണെന്ന് ആരോപിച്ചായിരുന്നു യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രണ്ടാംഘട്ട സമരം തുടങ്ങിയത്. തുടര്‍ന്ന് മിനിമം വേതനത്തില്‍ സമരം ശ്രദ്ധകേന്ദ്രീകരിച്ചു.

സമരം ഒത്തു തീര്‍പ്പാക്കാന്‍ 15ഓളം ചര്‍ച്ചകളാണ് ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്നത്.തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന നിരന്തര ചര്‍ച്ചകളില്‍, മിനിമം വേതനം സംബന്ധിച്ച വിഷയത്തില്‍ പരിഹാരമുണ്ടായി.എന്നാല്‍ സമരം തുടങ്ങി രണ്ട് ആഴ്ചക്ക് ശേഷം സമരത്തിന് നേതൃത്വം നല്‍കിയ 15 പേരെ സസ്‌പെന്‍ഡ് ചെയ്തത് സമരത്തിന്റെ ഗതിമാറ്റി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ തുടങ്ങിയവര്‍ ചര്‍ച്ച നടത്തിയെങ്കിലും ഇരുകൂട്ടരുടെയും പിടിവാശിയില്‍ ചര്‍ച്ച എങ്ങും എത്തിയില്ല.അതിനിടെ സമരക്കാര്‍ നിരാഹാരവും തുടങ്ങി. മദര്‍ ആശുപത്രി ഉപരോധവും റോഡ് ഉപരോധവും സമരത്തിന്റെ ഭാവം മാറ്റി. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേക്ക് സമരം വ്യാപിച്ചതോടെ സര്‍ക്കാരിനും ഇപടപെടാതെ നിര്‍വാഹമില്ലാതെയായി

സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും സമര നോട്ടീസ് കൊടുക്കാനിരിക്കെയാണ് ഒത്തുതീര്‍പ്പുണ്ടായത്.

English summary
Nurses of Mother Hospital in Thrissur withdraw strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X