കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്‌തീന്‌ ലോകത്തിന്റെ അംഗീകാരം

  • By Shabnam Aarif
Google Oneindia Malayalam News

UN
യുഎന്‍: അമേരിക്കയും, ഇസ്രായേലും ചേര്‍ന്ന്‌ ഒരു വശത്തുകൂടി സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ മറു വശത്തുകൂടി ലോകത്തിന്റെ മുഴുവന്‍ പിന്തുണയും പലസ്‌തീന്‍ ഏറ്റു വാങ്ങിയിരിക്കുന്നു. പലസ്‌തീന്‌ ഐക്യരാഷ്ട്രസഭയില്‍ രാഷ്ട്രേതര പദവി ലഭിച്ചു.

ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ 193 അംഗങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ 138 രാജ്യങ്ങളും പലസ്‌തീന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തു. 9 അമേരിക്കയും, ഇസ്രായേലും ഉള്‍പ്പെടെ 9 അംഗങ്ങളാണ്‌ പലസ്‌തീന്‌ എതിരെ വോട്ട്‌ ചെയ്‌തത്‌. ബാക്കി 41 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

ഐക്യരാഷ്ട്ര സഭ പലസ്‌തീന്‌ ജനന സര്‍ട്ടിഫിക്കറ്റ്‌ നല്‍കണം എന്ന്‌ അപേക്ഷിച്ചുകൊണ്ടുള്ള പലസ്‌തീന്‍ പ്രസിഡന്റ്‌ മഹമൂദ്‌ അബ്ബാസിന്റെ വികാര നിര്‍ഭരമായ പ്രസംഗത്തിന്‌ ശേഷം ആണ്‌ ജനറല്‍ അസംബ്ലിയില്‍ വോട്ടെടുപ്പ്‌ നടന്നത്‌.

പലസ്‌തീന്റെ ഇസ്രായേലിന്‌ എതിരായ കേസുകള്‍ക്ക്‌ ഈ രാഷ്ട്രേതര പദവി ശക്തി പകരും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. അതുപോലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഭാഗമാകാനുള്ള പലസ്‌തീന്‍ ശ്രമങ്ങള്‍ക്ക്‌ ഇത്‌ ഉല്‍പ്രേരകമായി മാറും എന്നും കരുതപ്പെടുന്നൂ.

ഇസ്രായേലിനും അമേരിക്കയ്‌ക്കും പുറമെ, കാനഡ, ചെക്ക്‌ റിപ്പബ്ലിക്‌, പനാമ, മൈക്രോനേഷ്യ, നൗറു, പലാവു, മാര്‍ഷല്‍ ദ്വീപുകള്‍ എന്നീ രാജ്യങ്ങള്‍ ആണ്‌ പലസ്‌തീന്‌ എതിരെ വോട്ട്‌ ചെയ്‌തിരിക്കുന്നത്‌.

English summary
The United Nations voted overwhelmingly on Thursday to recognize a Palestinian state, a long-sought victory for the Palestinians but an embarrassing diplomatic defeat for the United States.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X