കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ക്കോട്ട് വീട്ടുകാരെ ബന്ദികളാക്കി കവര്‍ച്ച

Google Oneindia Malayalam News

Loot
കാസര്‍കോട് കുമ്പളയില്‍ വീട്ടുകാരെ ബന്ദികളാക്കി 45 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കവര്‍ന്നു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ മംഗലാപുരത്ത് ട്രാസ്‌പോര്‍ട്ട് ഓപ്പറേറ്ററായ കുമ്പള മല്ലിക ഗ്യാസ് ഏജന്‍സിക്ക് സമീപത്തെ കെ രാജേഷ് ഷേണായിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ചവരടക്കം എട്ടുപേരാണ് കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നത്. ഷേണായിയുടെ ഭാര്യ അനുഷ, പാതാവ് വിട്ടല്‍ ഷേണായ്, മാതാവ് രോഹിണി, സഹോദരി കല്‍പന, മകള്‍ വിദ്യാലക്ഷ്മി, ബന്ധുവായ ശ്രീനിവാസ, ഭാര്യ സുനിത, അയല്‍വാസി രാധാ പൈ എന്നിവരെ ബന്ദികളാക്കിയാണ് മോഷണം നടന്നത്.

കത്തി, വാള്‍, സൈക്കിള്‍ ചെയിന്‍ എന്നിവയുമായി വീട്ടിനകത്ത് കയറിയ സംഘം വീട്ടുകാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയായിരുന്നു കവര്‍ച്ച. വീട്ടുകാരുടെ ദേഹത്തണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഊരിയെടുക്കുകയും അലമാരയില്‍ സൂക്ഷിച്ച പണം എടുക്കുകയുമായിരുന്നു. കറണ്ട് കട്ട് സമയത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കടന്നത്.

രാജേഷ് ഷേണായിയുടെ ഭാര്യയുടെ കൈകളിലുണ്ടായിരുന്ന രണ്ട് വളകളും രണ്ട് മോതിരങ്ങളും ഊരിയെടുത്തു. മാതാവ് രോഹിണി ഷേണായിയുടെ നാല് വളകളും മാലയും, സഹോദരി കല്‍പനയുടെ കഴുത്തില്‍ നിന്നും നെക്‌ലേസും, രണ്ട് വളകളും, ഇളയമ്മ സുനിത ഷേണായിയുടെ രണ്ട് വളകളും, രാധാ പൈയുടെ രണ്ട് വളകളും ഒരു മാലയുമാണ് നഷ്ടപ്പെട്ടത്. അതിനിടെ വീട്ടിന് പുറത്തു നിന്ന് ശബ്ദം കേട്ടതിനാല്‍ കവര്‍ച്ചക്കാര്‍ തിടുക്കത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

കുടുംബ സുഹൃത്ത് രാത്രി വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. സുഹൃത്ത് വീട്ടുകാരെ കെട്ടഴിച്ച് വിട്ട് കവര്‍ച്ച നടന്ന വിവരം പൊലീസില്‍ വിവരമറിയിച്ചു. കുമ്പള സി ഐയും സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് പൊലീസ് നായയും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. കവര്‍ച്ചാ സംഘത്തിലുള്ളവര്‍ പാന്റ്‌സും ടീഷര്‍ട്ടുമാണ് ധരിച്ചതെന്നും, രണ്ടുപേര്‍ മുഖംമൂടി ധരിച്ചിരുന്നെന്നും വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളാണ് ഇവര്‍ സംസാരിച്ചിരുന്നത്. കവര്‍ച്ചാ സംഘം ഉപേക്ഷിച്ചതെന്ന് കരുതുന്ന കൈയ്യുറകളും, മയക്കാനുപയോഗിച്ച ക്ലോറോഫോമും സ്‌പോഞ്ചും പൊലീസ് വീട്ടുപരിസരത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതേദിവസം തന്നെ ബേക്കലില്‍ ഗള്‍ഫുകാരന്റെ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 22 പവനും കാല്‍ലക്ഷം രൂപയും കവര്‍ന്നു. ബേക്കല്‍ തായലിലെ ഗള്‍ഫിലുള്ള മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച. മുഹമ്മദിന്റെ ഭാര്യയും മകളുമാണ് വീട്ടില്‍ താമസിക്കുന്നത് ഇരുവരും ആശുപത്രിയില്‍ പോയ നേരത്തായിരുന്നു കവര്‍ച്ച. ഉച്ചയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നവിവരം അറിയുന്നത്. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 22 പവന്‍ സ്വര്‍ണാഭരണവും 25000 രൂപയുമാണ് മോഷ്ടിച്ചത്.

English summary
In a shocking instance of robbery, a gang of eight got into a house in Kumbla in the district in the early hours of Sat Dec 22 night and looted the house of valuables after rendering the head of the house unconscious by using chloroform.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X