കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം പൊലീസുകാര്‍ക്ക് താടി പറ്റില്ലേ?

  • By Leena Thomas
Google Oneindia Malayalam News

 Police
ന്യൂഡല്‍ഹി: താടി വച്ചതിനെത്തുടര്‍ന്ന് അച്ചടക്കനടപടിക്ക് വിധേയനായ പോലീസുകാരന്റെ വിഷയത്തില്‍ ഒടുവില്‍ പരമോന്നത നീതിപീഠം ഇടപെടുന്നു. മുസ്ലീം പോലീസുകാര്‍ക്ക് തങ്ങളുടെ മതവിശ്വാസ പരമായ താടി വയ്ക്കുന്നത് നിയമപരമാക്കുന്നതിന് വേണ്ടി സഹീറുദ്ദീന്‍ ശംസുദ്ദീന്‍ ബെദാദ എന്ന പോലീസുകാരനാണ് പരാതി നല്‍കിയത്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് ബെദാദ എന്ന ഇയാള്‍ താടി ഷേവ് ചെയ്ത് നീക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥന്റെ നടപടി ചോദ്യം ചെയത് സഹീറുദ്ദീന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അര്‍ഹമായ മറുപടി കിട്ടാത്തതിനാല്‍ സുപ്രീം കോടതിയെ സമീപിക്കുകയും പ്രശ്‌നത്തില്‍ സുപ്രീം കോടതി ഇടപെടുകയും ചെയ്തു.

ഒരു മുസ്ലീം പോലീസുകാരനെ താടി വെക്കാന്‍ അവകാശമില്ലേയെന്ന് കേന്ദ്ര മഹാരാഷ്ട്ര സര്‍ക്കാരുകള്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റീസ് പി സദാശിവന്‍ അടങ്ങുന്ന സിപ്രിം കോടതി ബഞ്ച് കേന്ദ്ര മഹാരാഷ്ട്ര സര്‍ക്കാരുകളോട് ഇക്കാര്യം പരിശോധിച്ച് പഠിച്ചതിനു ശേഷം നാലാഴ്ചയ്ക്കുള്ളില്‍ ഉത്തരം നല്‍കണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. സുപ്രിം കോടതി ഇതു വ്യകതമായി പഠിച്ചതിനു ശേഷം അന്തിമതീരുമാനം എടുക്കുമെന്നും അറിയിച്ചു. ചില സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ മുസ്ലീം പോലീസുകാര്‍ താടിവെക്കുന്നതിന് എതിരായി ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാടുകള്‍ അറിയാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് ജഡ്ജി കോടതിയില്‍ പറഞ്ഞു.

1989 ലെ സര്‍ക്കുലര്‍ അനുസരിച്ച് പോലീസുകാര്‍ താടി വെട്ടിനിര്‍ത്തുന്നത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നുവെന്ന് സഹീറുദ്ദീന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. മതവിശ്വാസവുമായി ബന്ധപ്പെട്ടതിനാലാണ് ഇതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

2008ലാണ് സഹീറുദ്ദീന്‍ മഹാരാഷ്ട്ര സംസ്ഥാന റിസര്‍വ് പോലീസ് ഫോഴ്‌സില്‍ ചേര്‍ന്നത്. 2012 മേയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ സഹീറുദ്ദീനെ താടിവെക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം മൂലം പോലീസുകാര്‍ താടിവെക്കുന്നതിനെ നിരോധിച്ചു. താടി പ്രശ്‌നവുമായി സഹീറുദ്ദീന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് കോടതി തള്ളി. സഹീറുദ്ദീന്‍ സംസ്ഥാന സര്‍ക്കാരിന്റെ ജീവനക്കാരനായി തുടരുന്നിടത്തോളം സര്‍ക്കാരിന്റെ ഉത്തരവുകള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണെന്നും ഹൈക്കോടതി വ്യക്തമാക്കിയരുന്നു. തുടര്‍ന്നാണ് തന്റെ താടി പ്രശ്‌നം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍്‌പ്പെടുത്താന്‍ സഹീറുദ്ദീന്‍ തീരുമാനിച്ചത്.

താടി വയ്ക്കുന്നതിനെക്കുറിച്ച് പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ നിയമമാണുള്ളത് അതുകൊണ്ട് ഒരു പൊതുവായ നിയമം കൊണ്ടുവരണം എന്ന് സുപ്രീം കോടതി ബെഞ്ച് തിരുമാനിച്ചിട്ടുണ്ട്. മതരഹിത രാഷ്ട്രമായ ഇന്ത്യയില്‍ തന്നെ സിക്കുകാര്‍ക്കു, മുസ്ലീമുകള്‍ക്കും വെവ്വേറെ നിയമമാണുള്ളത്. സിക്കുകാര്‍ക്ക് ടര്‍ബ്ബന്‍ കെട്ടാം, താടി വെയ്ക്കാം എന്നാല്‍ മുസ്ലീമുകള്‍ക്ക് അതിനുള്ള അവകാശം ഇല്ലെ എന്നും മതപരമായ വേര്‍തിരിവ് കാണിക്കരുതെന്നും ബഞ്ച് ചൂണ്ടി കാട്ടി.

English summary
The supreme court on tuesday agreed to examine the issue over the right of muslims to keep beard while serving in various uniformed forces and sought the centre's stand on it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X