ഡീസല്‍ വില കുറയ്ക്കില്ല, കെഎസ്ആര്‍ടിസി കുടുങ്ങും

  • Posted By:
Subscribe to Oneindia Malayalam
KSRTC
ദില്ലി: കെഎസ്ആര്‍ടിസിക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. നിലവില്‍ പ്രതിമാസം 67 കോടിയോളം രൂപയുടെ നഷ്ടം സഹിച്ചാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സര്‍വീസ് നടത്തുന്നത്.

സാധാരണ ഉപഭോക്താക്കളില്‍ നിന്നും ഡീസലിന് 50.30 രൂപ ഈടാക്കുമ്പോള്‍ 63.32 രൂപയാണ് ഒഎന്‍ജിസി കെഎസ്ആര്‍ടിസിയില്‍ നിന്നും ഈടാക്കുന്നത്. വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ആനുകൂല്യം നല്‍കാനാവില്ലെന്ന എണ്ണക്കമ്പനികളുടെ നിലപാടിനെ ശരിവെയ്ക്കുന്ന രീതിയിലായിരുന്നു മൊയ്‌ലിയുടെ മറുപടി.

ഇന്ധനപ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രമന്ത്രി മറ്റൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ്(സിഎന്‍ജി) ഉപയോഗിച്ച് ബസ്സുകള്‍ ഓടിയ്ക്കുക. ഇതിനായി കൊച്ചിയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണമെങ്കില്‍ 100 കോടി രൂപ അനുവദിക്കാം.

കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, സുശില്‍കുമാര്‍ ഷിന്‍ഡെ, അജിത് സിങ്, പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
The centre made it clear that the subsidy on the diesel which was removed cannot be restored. Union Petroleum Minister Veerappa Moily informed this to the ministers’ team from Kerala including the chief minister.
Please Wait while comments are loading...