കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വെന്തുരുകുന്നു; തൊഴില്‍സമയം ക്രമീകരിച്ചു

Google Oneindia Malayalam News

kollam
തിരുവനന്തപുരം: വരള്‍ച്ചയെ നേരിടാന്‍ അടിയന്തിരമായി 85 കോടി അനുവദിച്ചതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. സംസ്ഥാനത്ത് ചൂട് കൂടിയതിനെ തുടര്‍ന്ന് തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ സമയം ക്രമീകരിച്ചു. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെ നിര്‍ബന്ധമായും വിശ്രമം അനുവദിക്കണം. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായവരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം മുപ്പത് വരയൊണ് തൊഴില്‍ സമയം ക്രമീകരിച്ചത്. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കും.

സംസ്ഥാനം അതിരൂക്ഷമായ വര്‍ള്‍ച്ച നേരിടുകയാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വരള്‍ച്ചയുടെയും ചൂടിന്റെയും കാഠിന്യം മനസ്സിലാക്കാന്‍ മുഖ്യമന്ത്രി ജില്ലകള്‍ സന്ദര്‍ശിക്കും. ഈ മാസം 13 മുതല്‍ 22 വരെയായിരിക്കും ഈ സന്ദര്‍ശനം. എന്നാല്‍ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കാത്ത സര്‍ക്കാരിനെ പ്രതിപക്ഷം കുറ്റപ്പെടുത്തി. കര്‍ഷകരുടെ ഈ വര്‍ഷത്തെ കടം എഴുതിത്തള്ളണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേ സമയം വേനല്‍ച്ചൂടില്‍ കത്തുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സൂര്യഘാതമേറ്റവരുടെ എണ്ണം കൂടുകയാണ്. സംസ്ഥാനത്ത് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന കൊല്ലം ജില്ലയിലാണ് സൂര്യാഘാതമേറ്റവരില്‍ ഏറെയും. മത്സ്യത്തൊഴിലാളികളായ അയ്യന്‍, സാസംണ്‍ എന്നിവര്‍ക്കാണ് ഇന്ന് സൂര്യാഘാതമേറ്റത്. രണ്ടു ദിവസത്തിനിടെ പുനലൂരില്‍ മാത്രം സൂര്യാഘാതമേറ്റവരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം നാലുപേര്‍ക്ക് ഇവിടെ സൂര്യാഘാതമേറ്റിരുന്നു.

ജില്ലയുടെ പല ഭാഗങ്ങളിലും അസ്സഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പുനലൂര്‍ നഗരത്തിലെ ചൂട്. ചൂട് കൂടിയ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ കൊല്ലത്ത് യോഗം ചേര്‍ന്നു. ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉച്ചക്കത്തെ കടുത്ത ചൂടില്‍ പണിയെടുക്കാത്ത രീതിയില്‍ ജോലികള്‍ ക്രമീകരിക്കുക, വെളളം ധാരാളമായി കുടിക്കുക, നിര്‍ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക, പച്ചക്കറികളും പഴങ്ങളും കൂടുതല്‍ കഴിക്കുക, സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ തട്ടാതെ നോക്കുക തുടങ്ങിയ കാര്യങ്ങളാണ് സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്. വേനല്‍മഴ കാര്യമായില്ലാത്തതിനാല്‍ വരുംദിവസങ്ങളില്‍ ചൂട് കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Working hours re scheduled in the state as temperature increased.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X