കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില താഴേക്ക് തന്നെ; പവന് 560 രൂപ കുറഞ്ഞു

Google Oneindia Malayalam News

Gold
കൊച്ചി: ഒരു പവന്‍ സ്വര്‍ണത്തിന് 21200 രൂപ. ഞെട്ടണ്ട, സംഗതി കാര്യമാണ്. പവന് 560 രൂപയാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 2650 രൂപയ്ക്കാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ടു വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കേരളത്തിലെ വിവാഹസീസണില്‍ സ്വര്‍ണത്തിന് വിലയിടിയുന്നത് ആളുകളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിക്കുന്നത്.

ആഗോള വിപണിയിലെ കനത്ത വിലയിടിവിനെ തുടര്‍ന്നാണ് നാട്ടിലും മഞ്ഞലോഹപ്രിയര്‍ക്ക് ആശ്വാസമേറ്റി സ്വര്‍ണത്തിന്റെ വില കൈയെത്തും ദൂരത്ത് എത്തിയത്. കഴിഞ്ഞില്ല, സ്വര്‍ണത്തിന്റെ വിലയിടിവ് തുടര്‍ന്നേക്കും എന്ന സൂചയുമുണ്ട്, പവന്റെ വില ഇനിയും താഴ്ന്ന് 21000 രൂപയിലും താഴെ പോയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂയോര്‍ക്ക് കോമക്‌സ് വിപണിയില്‍ സ്വര്‍ണത്തിന് നാല് ശതമാനം വില കുറഞ്ഞു. ആഗോള വിപണിയില്‍ 1478 ഡോളറിനാണ് സ്വര്‍ണവ്യാപാരം ക്ലോസ് ചെയ്തത്. 2011 ന് ശേഷം വിപണിയില്‍ ഇത്രയും താഴ്ന്ന നിരക്കില്‍ സ്വര്‍ണവില ക്ലോസ് ചെയ്യുന്നത് ഇതാദ്യമായിട്ടാണ്. സാമ്പത്തികമാന്ദ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വര്‍ണം വിപണിയിലെത്തുന്നതാണ് വില താഴാന്‍ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണത്തിന്റെ വിലയില്‍ കയറ്റിറക്കങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞാഴ്ച കുറഞ്ഞ സ്വര്‍ണവില ഇടക്കൊന്ന് കൂടിയിരുന്നു. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 21760 രൂപയിലെത്തിയിരുന്നു. ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി കുത്തനെ വര്‍ദ്ധിച്ച ശേഷമാണ് സ്വര്‍ണവില ഇക്കൊല്ലം ഏതാണ്ട് പത്ത് ശതമാനത്തോളം കുറഞ്ഞത്.

English summary
Gold rate again declined rupees 60 per gram in domestic market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X