കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം: ഓണ്‍ലൈന്‍ വ്യാപാരം പൊടിപൊടിക്കുന്നു

Google Oneindia Malayalam News

Gold
മുംബൈ: സ്വര്‍ണത്തിന് വിലകുറഞ്ഞത് ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകള്‍ക്ക് ചാകരകാലമായി. വിവിധ ജ്വല്ലറികളുമായി സഹകരിച്ച് ബാങിനെയും സ്‌നാപ് ഡീലിനെയും പോലുള്ള കമ്പനികള്‍ സ്വര്‍ണനാണയങ്ങള്‍ ഓണ്‍ലൈനായി വിറ്റഴിയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

സ്വര്‍ണത്തിന് വിലകുറഞ്ഞപ്പോള്‍ ഡിമാന്റ് വര്‍ദ്ധിക്കുകയാണ് ചെയ്തത്. നിക്ഷേപത്തിനുള്ള സുവര്‍ണാവസരമായാണ് പലരും ഇതിനെ കണ്ടത്-ജബോങ് സ്ഥാപകന്‍ കുള്‍ ബഫാന അറിയിച്ചു.

വാസ്തവത്തില്‍ പോര്‍ട്ടലുകള്‍ സ്വര്‍ണം വാങ്ങാനുള്ള സൗകര്യമൊരുക്കുകയാണ് ചെയ്യുന്നത്. എന്തിനേറെ സ്വര്‍ണം വാങ്ങിയ പണം തവണകളായി അടയ്ക്കാനുള്ള സൗകര്യം പോലും ചിലര്‍ ഒരുക്കി.

ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണി അതിവേഗം കരുത്താര്‍ജ്ജിക്കുകയാണെന്നതിന് തെളിവുകൂടിയാണിത്. 2011ല്‍ 2000കോടി മാത്രമുണ്ടായിരുന്ന വില്‍പ്പന 2015 ആകുമ്പോഴേക്കും 7000 കോടിയിലധികമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

എല്ലാ ദിവസവും രാവിലെ ഒമ്പത് മണിയ്ക്ക് വീട്ടില്‍ നിന്നിറങ്ങും. രാത്രി ഒമ്പതിനാണ് തിരിച്ചെത്തുക. എന്നെ പോലുള്ള ആളുകള്‍ക്ക് വെര്‍ച്വല്‍ വ്യാപാരം മാത്രമേ നടക്കുകയുള്ളൂ- ബാംഗ്ലൂരിലെ ഒരു പ്രമുഖ കമ്പനിയില്‍ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവായി ജോലി ചെയ്യുന്ന അനുപമാ താക്കൂര്‍ പറഞ്ഞു.

English summary
When gold prices dip and coins are immediately made available in virtual stores to target not just the hip and tech savvy but also the traditional.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X