കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ തലാഖ് പൊലീസിന് തലവേദനയാകുന്നു

  • By Lakshmi
Google Oneindia Malayalam News

Online
ഹൈദരാബാദ്: ഹൈദരാബാദിലെ മുംസ്ലീങ്ങള്‍ക്കിടയില്‍ എസ്എംഎസ് മുഖാന്തിരവും ഇന്റര്‍നറ്റ് വഴിയുമുള്ള മൊഴി ചൊല്ലലുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫിലും മറ്റ് വിദേശരാജ്യങ്ങളിലും ജോലിചെയ്യുന്ന പുരുഷന്മാരാണ് മിക്കപ്പോഴും നാട്ടിലുള്ള ഭാര്യമാരുമായുള്ള ബന്ധം വേര്‍പെടുത്താനായി എസ്എംഎസ് തലാഖുകളും സ്‌കൈപ്പ് തലാഖുകളുമെല്ലാം ഉപയോഗപ്പെടുത്തുന്നത്.

എസ്എംഎസ് തലാഖുകള്‍ കുറേനാളായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ഇപ്പോള്‍ വീഡിയോ ചാറ്റ് സംവിധാനമായ സ്‌കൈപ്പിലൂടെയും തലാഖ് ചൊല്ലുന്ന പതിവ് തുടങ്ങിയിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. അടുത്തിടെ ഒരു സ്ത്രീ വിദേശത്ത് എന്‍ജിനീയറായ ഭര്‍ത്താവ് സ്‌കൈപ്പ് ചാറ്റിനിടെ തലാഖ് ചൊല്ലിയെന്നും നാട്ടില്‍വച്ച് തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും കാണിച്ച് പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. പരാതിപ്രകാരം വിദേശത്തുള്ള ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന വിരുദ്ധ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഫോണിലൂടെയും എസ്എംഎസ് വഴിയുമെല്ലാമുള്ള തലാഖുകള്‍ക്ക് പലപ്പോഴും മതപരമായി അംഗീകാരം ലഭിയ്ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ പ്രശ്‌നത്തിലാകുന്നത് സ്ത്രീകളാണ്. ഹൈദരബാദില്‍ നിന്നും പ്രതിവര്‍ഷം ആയിരക്കണക്കിനാളുകളാണ് ജീവിതമാര്‍ഗ്ഗം തേടി ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്കും കുടിയേറുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹമോചനം എന്ന വഴി തീരുമാനിച്ചുകഴിഞ്ഞാല്‍പ്പിന്നെ വിദേശത്തുള്ള പുരുഷന്മാര്‍ ഇതിന്റെ നടപടിക്രമങ്ങള്‍ക്കായി രേഖകള്‍ സഹിതം നാട്ടിലെത്തുക പതിവുണ്ടായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യ വളര്‍ന്നതോടെ ഇത്തരത്തിലുള്ള വരവുകള്‍ ഇല്ലാതാവുകയും എസ്എംഎസ് ആയോ ഫോണ്‍ സംസാരത്തിനിടയിലോ, ഇമെയിലുകളായോ മറ്റോ തലാഖ് ചൊല്ലുകയാണ് ചെയ്യുന്നത്.

ശരീയത്ത് നിയമപ്രകാരം ഒരു സാക്ഷിയുടെ സാന്നിധ്യത്തില്‍ ഇലക്ട്രോണിക് മാധ്യമത്തിലൂടെയോ എസ്എംഎസിലൂടെയോ ഒക്കെ ചൊല്ലുന്ന തലാഖിന് അംഗീകാരമുണ്ട്, ഇതോടെ വിവാഹബന്ധം വേര്‍പെടുത്തുവെന്നുതന്നെയാണ് കണക്കാക്കുന്നതെന്ന് മുസ്ലീം നിയമവിദഗ്ധര്‍ പറയുന്നു. ശരീയത്ത് പ്രകാരം മൂന്ന് സമയങ്ങളിലായി മൂന്ന് വട്ടമാണ് തലാഖ് ചൊല്ലേണ്ടത്. എന്നാല്‍ ഇപ്പോള്‍ പലരും ഒറ്റയടിയ്ക്ക് മൂന്ന് വട്ടം തലാഖ് ചൊല്ലുന്നത് പതിവാക്കിയിട്ടുണ്ട്, പല ഖാസിമാരും ഇതിന് സാധുത നല്‍കുന്നുമുണ്ട്. പക്ഷേ ഇത് ശരിയ്ക്കും ശരീയത് നിയമത്തിന് എതിരാണ്- അഡ്വക്കേറ്റ് മൊഹമ്മദ് മുനീറുദ്ദീന്‍ പറയുന്നു.

ഇലക്ട്രോണിക് മാധ്യമത്തിലൂടെ തലാഖ് ചൊല്ലുമ്പോള്‍ സാക്ഷിയുടെ സാന്നിധ്യത്തിലായിരിക്കണമെന്നും സ്ത്രീയ്ക്ക് മഹര്‍ തിരിച്ച് നല്‍കുന്നതോടെ ഇതിന് സാധുതകൈവരുന്നു. ഇതുകഴിഞ്ഞും സ്ത്രീകള്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ഭര്‍ത്താവില്‍ നിന്നും പീഡനങ്ങളോ മറ്റോ ഏല്‍ക്കുന്ന സ്ത്രീകളാണെങ്കില്‍ ഇതിനെതിരെ പരാതിപ്പെടാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

പലപ്പോഴും ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും തലാഖ് ചൊല്ലുന്ന പുരുഷന്മാര്‍ ശരീയത് നിയമം പാലിയ്ക്കുന്നില്ലെന്നും ഇത്തരം കാര്യങ്ങളില്‍ പരാതികളുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് പൊലീസിനെ സമീപിയ്ക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഹൈദരബാദിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇപ്പോള്‍ ഇത്തരം ഒട്ടേറെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സൗത്ത് സോണ്‍ പൊലീസ് ഇത്തരം കേസുകളില്‍ 20 പ്രവാസികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവയില്‍ പലതും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളാണ്.

വര്‍ധിച്ചുവരുന്ന ഇത്തരം പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വിവാഹം, തലാഖ് എന്നീ കാര്യങ്ങളില്‍ കൂടുതല്‍ വിശദമായ മാര്‍ഗ്ഗരേഖ തയ്യാറാക്കണമെന്നാവശ്യപ്പെട്ട് ആന്ധ്ര പ്രദേശിലെ വഖഫ് ബോര്‍ഡിന് കത്തുനല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഹൈദരാബാദ് പൊലീസ്

English summary
The new generation is now using modern communication tools like Skype and short message service (SMS) to sever marital ties in a jiffy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X