ഗണേഷ് പാപിയെന്ന് പി സി ജോര്‍ജ്ജ്

ഗണേഷ് കുമാറിന് മന്ത്രിയാകാന്‍ കഴിയില്ല എന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഗണേഷിനെ മന്ത്രിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അബദ്ധം കാണിക്കില്ലെന്നും ജോര്‍ജ്ജ് വിശ്വസിക്കുന്നു. കേരള കോണ്‍ഗ്രസ് ബിക്ക് രണ്ട് ക്യാബിനറ്റ് പദവിക്ക് അര്‍ഹതയില്ലെന്നും ചീഫ് വിപ്പ് ഓര്‍മിപ്പിച്ചു.
ഗണേഷ് കുമാറിനെതിരെ ഭാര്യ യാമിനി നല്‍കിയ പരാതികളും രാജി വെച്ച പ്രശ്‌നവും അതേപടി നിലനില്‍ക്കുകയാണ്. ഈ അവസരത്തില്‍ ഗണേഷ് മ്ര്രന്തിയാകുന്നത് ധാര്‍മികമായി ശരിയല്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. ഗണേഷിനെതിരെ യാമിനിയുടെ സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ചീഫ് വിപ്പ് പറഞ്ഞു.
നേരത്തെ പി സി ജോര്‍ജ്ജിന്റെ വകയായി നടത്തിയ നിരന്തിര പ്രസ്താവനകളുടെ ചുവടുപിടിച്ചാണ് ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തെറിച്ചത്. ഒരു മന്ത്രിക്ക് അടികിട്ടി എന്ന് പത്രം എഴുതിയതിന് പിന്നാലെ ആ മന്ത്രി ഗണേഷ് കുമാറാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് പി സി ജോര്‍ജ്ജ് രംഗത്തുവരികയായിരുന്നു.












Click it and Unblock the Notifications