കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോമിങ് ചാര്‍ജ് ഫ്രീയാകാന്‍ സാധ്യതയില്ല

Google Oneindia Malayalam News

Trai
ദില്ലി: ഒറ്റ നമ്പറില്‍ രാജ്യം മുഴുവന്‍ സൗജന്യ റോമിങ് സാധ്യമാകുമെന്ന് കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ഉടന്‍ പുറത്തുവിടുമെന്ന് സൂചന. ഒക്ടോബര്‍ മുതല്‍ രാജ്യത്താകെ ഒരൊറ്റ നമ്പര്‍ തീര്‍ത്തും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.

റോമിങ് ചാര്‍ജ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ട്രായ് പ്രതിനിധികള്‍ വിവിധ മൊബൈല്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രത്യേക താരിഫ് വൗച്ചറിലൂടെ അണ്‍ലിമിറ്റഡ് റോമിങ് അനുവദിക്കാന്‍ ധാരണയായത്. മൊബൈല്‍ കമ്പനികളുടെ മൊത്ത വരുമാനത്തിന്റെ ആറു മുതല്‍ പത്തുശതമാനം വരെ റോമിങിലൂടെ ലഭിക്കുന്നതിനാല്‍ തീര്‍ത്തും സൗജന്യമായി ഈ സേവനം നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടാണ് മൊബൈല്‍ കമ്പനികള്‍ എടുത്തത്.

അനാവശ്യ എസ്എംഎസുകളും കോളുകളും നിയന്ത്രിക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ട്രായ് ഒരുങ്ങുന്നുണ്ട്. ട്രാന്‍സാക്ഷന്‍ എസ്എംഎസുകള്‍ക്ക് അഞ്ചു പൈസ അധികം ഈടാക്കാനും പ്രമോഷന്‍ കോളുകള്‍ക്ക് പിഴ ചുമത്താനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളുടെ അനുമതി കൂടാതെ വാല്യു ആഡഡ് സേവനങ്ങള്‍ നല്‍കുന്നതിനെയും നിയന്ത്രിക്കുമെന്ന് ട്രായിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

English summary
mobile phone companies will issue special tariff vouchers (STV) to bring down roaming charges? 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X