കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി തന്നെയെന്ന് അദ്വാനി പ്രഖ്യാപിക്കും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബിജിപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും സംശയം കാണില്ല. പക്ഷേ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം എന്നുണ്ടാകുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. നരേന്ദ്രമോഡിയെ അദ്വാനി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന് വണ്‍ ഇന്ത്യുടെ ഇംഗ്ലീഷ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്രസമ്മേളനം നടത്തിയാകും മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്വാനി പ്രഖ്യാപിക്കുക.

LK Advani and Narendra Modi

നരേന്ദ്ര മോഡിയെ 2013 ജൂലായ് അവസാനത്തോടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടക്കാണ് ഏവരേയും ഞെട്ടിച്ച് കൊണ്ട് അദ്വാനി തന്നെ പ്രധാനമന്തി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് വാര്‍ത്ത് വണ്‍ ഇന്ത്യ പുറത്ത് വിടുന്നത്.

മോഡിയെ തിരഞ്ഞെടുപ്പ പ്രചാരണ സമിതി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച അദ്വാനി രാജിവെച്ചത് പാര്‍ട്ടിയില്‍ വന്‍ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. പിന്നീട് രാജി പിന്‍വലിച്ചെങ്കിലും രണ്ട് പക്ഷങ്ങളും തമ്മില്‍ ശക്തമായ വടംവലി നടന്നിരുന്നു. പുതിയ തീരുമാനത്തോടെ ബിജെപി നേരിട്ടിരുന്ന വലിയ പ്രതിസന്ധിയാണ് ഒഴിവായിപ്പോയത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിക്കുള്ള തങ്ങളുടെ പിന്തുണ ആര്‍എസ്എസ് നേതൃത്വം എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും അറിയിച്ചിട്ടുണ്ടെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഡിക്കും അദ്വാനിക്കും ഇടയിലുള്ള പ്രശ്‌നം ആര്‍എസ്എസ് ഇടപെടലോടെയാണ് അവസാനിച്ചത്. അമരാവതിയില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആര്‍എസ്എസ് യോഗം ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം എടുത്തിട്ടുണ്ടെന്നാണറിയുന്നത്.

പാര്‍ട്ടിയില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കാനുള്ള അധികാരം അദ്വാനിക്ക് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പില്‍ താന്‍ ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്ന കാര്യത്തിലും തീരുമാനമെടുക്കാന്‍ അദ്വാനിക്ക് പൂര്‍ണ സ്വാത്ന്ത്ര്യം നല്‍കിയിട്ടുണ്ടെന്നറിയുന്നു.

വരുന്ന തിരഞ്ഞെടുപ്പില്‍ മോഡി വരാണസിയില്‍ മത്സരിക്കാനാണ് സാധ്യത. നിലവില്‍ മുരളി മനോഹര്‍ ജോഷിയുടേതാണ് ഈ മണ്ഡലം.

English summary
LK Advani will declare Narendra Modi as the PM candidate of Bharatiya Janata Party (BJP) for the upcoming Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X