കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൊഫോഴ്‌സ് കേസ്: ക്വത്‌റോച്ചി അന്തരിച്ചു

Google Oneindia Malayalam News

Quattrocchi
ദില്ലി: ബൊഫോഴ്‌സ് കുംഭകോണ കേസിലെ മുഖ്യപ്രതികളിലൊരാളായ ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്‌റോച്ചി(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഗാന്ധി കുടുംബവുമായി ക്വത്‌റോച്ചിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്.

ബൊഫോഴ്‌സ് ആയുധനിര്‍മാണ കമ്പനിയും ഇന്ത്യയും തമ്മിലുള്ള ആയുധ ഇടപാടിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതോടെയാണ് ക്വത്‌റോച്ചിയുടെ പേര് ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. 1500 കോടി രൂപയുടെ കരാര്‍ ഉറപ്പാക്കുന്നതിന് ഇന്ത്യയിലെ രാഷ്ട്രീയനേതാക്കള്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൊഴ നല്‍കിയെന്നതാണ് കേസ്.

1986ലാണ് വിവാദമായ ഈ ഹോവിറ്റ്‌സര്‍ പീരങ്കി ഇടപാട് നടന്നത്. ആയുധ ഇടപാടില്‍ അഴിമതി നടന്നുവെന്ന വാര്‍ത്ത സ്വിസ് മാധ്യമങ്ങളിലൂടെയാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇതു നിഷേധി.ച്ചു. പക്ഷേ, രാജ്യവ്യാപകമായി ബൊഫോഴ്‌സ് അഴിമതിക്കെതിരേ പ്രക്ഷോഭമുണ്ടായി. 1989ലെ തിരഞ്ഞെടുപ്പില്‍ രാജിവ് ഗാന്ധിക്ക് കടുത്ത തിരിച്ചടിയേറ്റു.

1990ല്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ക്വത്‌റോച്ചിയെയും ഭാര്യയെയും പ്രതിസന്ഥാനത്ത് ചേര്‍ത്തിയിരുന്നു. 1993ല്‍ ഇന്ത്യയില്‍ നിന്നു മുങ്ങിയ ക്വത്‌റോച്ചിയെ പിടിയ്ക്കാനായി ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. പക്ഷേ, ക്വത്‌റോച്ചിയെ വിട്ടുതരില്ലെന്ന നിലപാടാണ് ഇറ്റലി സ്വീകരിച്ചത്.

English summary
Italian businessman Ottavio Quattrocchi, who was a suspect in the Bofors scam, has died in Milan after a heart attack on Friday night. Quattrocchi family has confirmed that the Bofors scam suspect had passed away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X