കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസാദം കഴിച്ച 60 പേര്‍ ആശുപത്രിയില്‍

  • By Soorya Chandran
Google Oneindia Malayalam News

റാങ്കിയ(അസ്സം): മതപരമായ ചടങ്ങിന് ശേഷം പ്രസാദം കഴിച്ച 60 പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അസ്സമിലെ കാംരൂപ് ജില്ലയിലെ നബാപുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു വ്യക്തിയുടെ വീട്ടില്‍ നടന്ന മതപരമായ ചടങ്ങില്‍ പങ്കെടുത്തവരാണ് ആശുപത്രിയില്‍ ഉള്ളത്. ചടങ്ങുകള്‍ക്ക് ശേഷം രാത്രിയില്‍ നല്‍കിയ പ്രസാദമാണ് പ്രശ്‌നമുണ്ടാക്കിയത്.

Assam District Map

മുളപ്പിച്ച പയര്‍ ആണ് പ്രസാദമായി നല്‍കിയത്. ഇത് കഴിച്ച ഉടന്‍ തന്നെ പലര്‍ക്കും വയറുവേദന തുടങ്ങി. ചിലര്‍ക്ക് ഛര്‍ദ്ദിയും. ഇതോടെ ഭക്ഷ്യ വിഷബാധയാണോ എന്ന സംശയം ബലപ്പെട്ടു. തുടര്‍ന്ന് ആളുകളെ റാണിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തില്‍ പ്രവേശിപ്പിച്ചു.

പത്ത് പേരുടെ നില ഗുരുതരമാണെന്നാണ് അറിവ്. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഗുവാഹട്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ കാംപുര്‍ ജില്ല ഭരണകൂടം ഉത്തരവിട്ടു. പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധനക്കായി അയച്ചുകഴിഞ്ഞു.

ബീഹാറിലെ ഉച്ചഭക്ഷണ ദുരന്തത്തിന്റെ ഭീതി വിട്ടുമാറും മുമ്പാണ് അസ്സമില്‍ പ്രസാദത്തിലെ ഭക്ഷ്യ വിഷബാധ. ബീഹാറിലെ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ കീടനാശിനി കലര്‍ന്ന് 23 കുട്ടികളാണ് മരിച്ചത്‌ .

English summary
At least 60 people, including ten children, have fallen ill after having 'prasad' at a religious function in a person's house in Assam's Kamrup district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X