കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും പരാജയം

  • By Aswathi
Google Oneindia Malayalam News

dollar-rupees
മുംബൈ: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം താഴോട്ടേക്ക് തന്നെ. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 60.88 ആയിരുന്നത് തിങ്കളാഴ്ച രാവിലെ 61.40 എന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ജൂലൈ എട്ടിന് ഡോളറിന് 61.21 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു.

രൂപയുടെ മൂല്യം സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ റിസര്‍വ് ബാങ്കിന്റെ ഫലപ്രദമായ ഇടപെടല്‍ മാത്രമാണ് ഇനിയൊരാശ്വാസം. എന്നാല്‍ നേരത്തെ നടപ്പാക്കിയ പ്രഖ്യാപനങ്ങളും ഇടപെടലുകളും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല എന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. ബാങ്കുകളുടെ പണലഭ്യത കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രൂപയുടെ മൂല്യം 60ന് താഴെയായിരുന്നു. പലിശയുടെ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ പുതിയ വായ്പാനയം പ്രഖ്യാപിച്ചതോടെ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തുകയായിരുന്നു.

ഡോളറിന് ഡിമാന്റ് കൂടിയതും ഓഹരി വിപണിയിലെ ഇടിവും രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. സെന്‍സെക്‌സ് 200 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

രൂപയുടെ വിലയിടിവിന് കാരണം വിദേശനിക്ഷപം രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതില്‍ വന്ന പരാജയമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ ഓഹരി വിറ്റഴിക്കുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് മറ്റൊരു കാരണമാണ്.

English summary
The rupee fell by 25 paise to 61.40 against the dollar in early trade today on increased demand for the US currency from banks and importers amid a weak opening in local equities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X