ചേർത്തലയിൽ വീടിന് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം; വാഹനങ്ങൾ പെട്രോൾ ബോംബെറിഞ്ഞു നശിപ്പിച്ചു
ആലപ്പുഴ: ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ വീട് ആക്രമിച്ചു. ചേർത്തല പള്ളിപ്പുറം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ (കടവിൽ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിന് തെക്കുവശം) പടിഞ്ഞാറെ മംഗലത്ത് മുകുന്ദ കുമാറിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ക്വട്ടേഷൻ ഗുണ്ടാസംഘങ്ങൾ വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ ഗ്യഹ നാഥയ്ക്ക് സാരമായി പരുക്കേറ്റു.
ആദ്യ ഭാര്യയേയും മക്കളേയും മർദ്ദിച്ചു, യുവാവിനെ രണ്ടാം ഭർത്താവ് കുത്തിപ്പരിക്കേൽപിച്ചു, സംഭവം തിരുവനന്തപുരം കാര്യവട്ടത്ത്!!
പെട്രോൾ ബോംബ് എറിഞ്ഞ് വാഹനങ്ങൾ നശിപ്പിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത അക്രമികൾ ഭീതിജനകമായ അന്തരീക്ഷം സ്യഷ്ടിക്കുകയായിരുന്നു. ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോൾ അക്രമികൾ ഓടി രക്ഷപെട്ടു. സംഭവ സ്ഥലത്ത് നിന്നും പൊട്ടാത്ത പെട്രോൾ ബോംബുകളും ലൈറ്ററും തെളിവുകളായി കണ്ടെടുത്തിട്ടുണ്ട്.
അക്രമ സംഭവത്തിൽ കേസെടുത്ത ചേർത്തല പൊലീസ് പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരികയാണ്. അത്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റി ഇതുവരെ സൂചനയില്ല. അക്രമകാര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേ സമയം അക്രമം രാഷ്ട്രീയ പ്രേരിതമാണെന്നും സമീപത്തെ മറ്റൊരാളുടെ വീട് അക്രമിക്കാനെത്തിയ സംഘം വീട് മാറി അക്രമിച്ചതാണെന്നും ചിലർ പറയുന്നു. പരിക്കേറ്റ ഗ്വഹനാഥയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു