രാജീവ് മല്‍ഹോത്ര ബാംഗ്ലൂര്‍ സന്ദര്‍ശിച്ചു

ഇന്ദിരനഗര്‍ സംഗീതസഭ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ 'ഇന്ദ്രാസ് നെറ്റ്' എന്ന തന്റെ പുതിയ പുസ്തകത്തെപ്പറ്റി അദ്ദേഹം സംസാരിച്ചു. സദസ്യരുമായി മണിയ്ക്കൂറുകളോളം നീണ്ട ചോദ്യോത്തര പരിപാടിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ 'ബീയിംഗ് ഡിഫറന്റ്' എന്ന കൃതിയുടെ കന്നട വിവര്‍ത്തനവും പ്രകാശനം ചെയ്തു.
ദില്ലിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കൊളെഡജില്‍ നിന്ന് ഫിസസിക്‌സിലും, സിറാക്യൂസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും ബിരുദം നേടിയ അദ്ദേഹം ഒട്ടേറെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ ഉന്നതപദവി വഹിച്ചിട്ടുണ്ട്.
അമേരിയ്ക്കയിലെ പ്രിന്‍സസ്റ്റന്‍ ആസ്ഥാനമാക്കി ഇന്‍ഫിനിറ്റി ഫണ്ടേഷന്‍ രൂപീകരിച്ചു. രാജീവ് മല്‍ഹോത്രയും അരവിന്ദന്‍ നീലകണ്ഠനും ചേര്‍ന്ന് രചിച്ച 'ബ്രേക്കിംഗ് ഇന്ത്യ' എന്ന പുസ്തകം ഇന്ത്യയിലും വിദേശത്തും ഒരുപോലെ ചര്‍ച്ചയാവുകയാണ്.












Click it and Unblock the Notifications