എയര്‍ടെല്‍ മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫര്‍ കാലാവധി നീട്ടി..ഓഫര്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

Subscribe to Oneindia Malayalam

ദില്ലി: എയർടെല്ലിന്റെ മൺസൂൺ സർപ്രൈസ് ഓഫർ കാലാവധി നീട്ടി. ഓഫർ പ്രകാരം പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് അടുത്ത മൂന്നു മാസത്തേക്കു കൂടി ഒരു മാസം 10 ജിബി എന്ന കണക്കിൽ 30 ജിബി കൂടി ലഭിക്കും. നേരത്തേ പ്രഖ്യാപിച്ചത് പ്രകാരം ജൂലെയിൽ ആയിരുന്നു ഓഫർ കാലവധി അവസാനിക്കേണ്ടിയിരുന്നത്.

ഓഫർ ലഭിക്കാനായി ചെയ്യേണ്ടത് ഇതാണ്: ഗൂഗിൾ പ്ലേ സ്റ്റോറിൽ ചെന്ന് മൈ എയർടെൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഡൗൺലോഡ് ചെയ്തിനു കഴിഞ്ഞാൽ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് അധിക ഓഫറിനായി ക്ലെയിം ചെയ്യാം. എയർടെൽ സർപ്രൈസ് ഓഫർ അടുത്ത മൂന്നു മാസത്തേക്കു കൂടി നീട്ടുകയാണെന്നും ജൂലൈ ഒന്നിനു ശേഷമാണ് അധിക ഓഫറിനായി ക്ലെയിം ചെയ്യേണ്ടതെന്നും ഭാരതി എയർടെൽ സിഇഒ ഗോപാൽ മിത്തൽ അറിയിച്ചു.

airtel

നേരത്തേ തിരഞ്ഞെടുത്ത ബ്രോഡ്ബാന്റ് ഉപഭോക്താക്കൾക്ക് എയർടെൽ 100ദ ജിബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്തിരുന്നു. ടെലികോം രംഗത്തെ എയർടെല്ലിൻറെ മുഖ്യ എതിരാളിയായ റിലയൻസ് ജിയോ ജൂൺ അഞ്ചിന് ജിയോ ഫൈബർ എന്ന പേരിൽ ബ്രോഡ്ബാൻഡ് സേവനം ആരംഭിക്കാനിരിക്കെയായിരുന്നു എയർടെല്ലിൻറെ ഓഫർ പ്രഖ്യാപനം. ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ടുള്ള ജിയോയുടെ കടന്നുവരവിനു ശേഷം മിക്ക നെറ്റ്‌വർക്കുകളും മികച്ച ഓഫറുകളാണ് നൽകുന്നത്.

English summary
In a good news for mobile phone users, Airtel has extended its Monsoon Surprise offer by another three months for the postpaid users, giving them yet another opportunity to claim extra 30 GB data
Please Wait while comments are loading...