കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യപ്പം അല്ല; ആന്‍ഡ്രോയ്ഡ് എന്നിന് പേര് നൂഗ

  • By Anwar Sadath
Google Oneindia Malayalam News

ഗൂഗിള്‍ ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ് ആന്‍ഡ്രോയഡ് എന്നിന് നൂഗ (nougat) എന്ന പേരിട്ടു. പതിവുപോലെ പലഹാരത്തിന്റെ പേരുതന്നെയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ മലയാളികളുടെ പ്രിയപ്പെട്ട പലഹാരമായ നെയ്യപ്പം എന്ന പേര് ആന്‍ഡ്രോയ്ഡ് പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

നെയ്യപ്പത്തെ പിന്തുണയ്ക്കാന്‍ മലയാളികള്‍ #AndriodName#Neyyappam #supportMalayalis എന്ന ഹാഷ്ടാഗ് പ്രചരണവും നടത്തി. കൂടാതെ www.android.com/n എന്ന സൈറ്റില്‍ പോയി ഒട്ടേറെ മലയാളികള്‍ ആന്‍ഡ്രോയ്ഡ് എന്നിന് നെയ്യപ്പം എന്ന പേരും നല്‍കി. കൂടുതല്‍ പേര്‍ നിര്‍ദ്ദേശിച്ചതില്‍ നിന്നും ആന്‍ഡ്രോയ്ഡ് കമ്പനി അധികൃതര്‍ക്ക് ഇഷ്ടമുള്ളത് സെലക്ടു ചെയ്യുകയായിരുന്നു.

android-n

നേരത്തെ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍ക്കും രുചികരമായ പലഹാരങ്ങളുടെ പേരാണ് നല്‍കിയിട്ടുള്ളത്. കപ്പ് കേക്ക്, ഡോനട്ട്, എക്ലയര്‍, ഫ്രോയോ, ജിഞ്ചര്‍ ബ്രെഡ്, ഹണികോംപ്, ഐസ്‌ക്രീം സാന്റ്‌വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപ്പോപ്പ്, മാഷ്‌മെലോ എന്നിവയാണ് മുന്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍. ആല്‍ഫ, ബീറ്റ എന്നീ ആദ്യ വേര്‍ഷനുകള്‍ മാത്രമാണ് പലഹാരങ്ങളുടെ പേരില്ലാതെ പുറത്തുവന്നത്.

ഇതുവരെയുള്ള പതിപ്പുകളില്‍ നിന്ന് കുറെക്കൂടി വ്യത്യസ്തമായിരിക്കും പുതിയ പതിപ്പ്. പുതിയ വേര്‍ഷനുകളുമായുള്ള മൊബൈല്‍ ഫോണ്‍ ഉടന്‍ വ്യാപകമാകും. ആന്‍ഡ്രോയ്ഡ് എന്‍ ലെ ഒരു വലിയ മാറ്റം മള്‍ട്ടിവിന്‍ഡോ ഓപ്ഷന്‍ ആണ്. അതായത് ഒരേ സമയത്ത് രണ്ട് ആപ്പുകള്‍ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. ഇടതും വലതുമായോ മുകളിലും താഴെയുമായോ രണ്ട് ആപ്പുകളെ ഇങ്ങനെ നിങ്ങളുടെ സ്‌ക്രീനില്‍ ഒതുക്കാന്‍ സാധിക്കും.

English summary
Android N is now Android Nougat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X