ജിഎസ്ടി: ബാങ്കിംഗ് സേവനങ്ങള്‍ക്ക് കൈ പൊള്ളും, ഉപയോക്താക്കളെ കാത്തിരിക്കുന്നത് കിടിലന്‍ പണി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജൂലൈ ഒന്നുമുതൽ രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ ബാങ്കിംഗ് സേവനങ്ങൾക്ക് ചെലവേറും. എടിഎം ഇടപാടുകൾ, ഡിഡി, പണ നിക്ഷേപം എന്നിവയ്ക്കാണ് ജിഎസ്ടി വരുന്നതോടെ ചെലവേറുന്നത്. സേവന നികുതി 15 ശതമാനത്തിൽ ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയരും. ബുധനാഴ്ച ജിഎസ്ടി കൗൺസിലുമായി കൂടിക്കാഴ്ച നടത്തുന്ന രാജ്യത്തെ മുൻനിര ബാങ്കുകളുടെ തലവന്മാർ നികുതി ചുമത്തുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകും.

എസ്ബിടി സേവനങ്ങൾക്ക് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ നിരക്ക് വർധിക്കുമെന്ന് എസ്ബിഐ ചെയർമാന്‍ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കിയിട്ടുണ്ട്. സർവ്വീസ് ചാർജ്ജിന് പുറമേ സേവന നികുതി കൂടി ഉൾപ്പെടുത്തുമെന്നാണ് അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കുന്നത്. ഇതോടെ നിലവിലുള്ള സേവന നികുതി 15 ൽ നിന്ന് 18 ശതമാനമായി ഉയരുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്ക് ചുമത്തുന്ന നികുതി നിലവിലുള്ള 15 ശതമാനത്തില്‍ നിന്നും ജൂലൈ മുതല്‍ 18 ശതമാനമായി വര്‍ധിക്കുമെന്ന് ബാങ്കുകള്‍ ഇതിനകം തന്നെ ഉപഭോക്താക്കളെ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ജിഎസ്ടി ടെലികോം രംഗത്തും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വ്യക്തമായതോടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ടെലികോം സേവനദാതാക്കളും വരിക്കാര്‍ക്ക് നല്‍കുന്നതായാണ് വിവരം. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റില്‍ നിന്നുള്ള നേട്ടം മതിയായ തോതില്‍ ഇല്ലാത്തതിനാല്‍ പ്രതിമാസ ബില്ല് കൂടുമെന്നാണ് ടെലികോം കമ്പനികളുടെ അറിയിപ്പ്. എന്നാല്‍ ഇതില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എസലിനു മാത്രമാണ് ലഭിച്ചിട്ടുള്ളത്.

എയര്‍ ഇന്ത്യ വില്‍പന:തീരുമാനം ഉടന്‍..മുന്നിലുള്ളത് മൂന്നു സാധ്യതകള്‍...

 gstrelated-27-1498549542.jpg -Properties

ബാങ്കിംഗ് മേഖലയ്ക്ക് പുറമേ രംഗത്തും ജിഎസ്ടിയുടെ പ്രതിഫലനങ്ങള്‍ പ്രകടമാകും. ഇൻഷുറൻസ് രംഗത്ത് പോളിസി ഉടമകള്‍ക്ക് പ്രീമിയത്തിൽ വർധനവ് ഉണ്ടാകുന്ന ടേം ഇൻഷുറൻസ് പ്ലാനുകളെ ബാധിക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.. ഇൻഷുറൻസിന് ഈടാക്കുന്ന ഫീസ് 15 മുതൽ 18 ശതമാനം വരെയായിരിക്കും. വാര്‍ഷിക പ്രീമിയം ഒരു കോടി രൂപ വരുന്ന ഇന്‍ഷുറൻസിന് 4,500 രൂപയായിരിക്കും നികുതിയിനത്തിൽ നൽകേണ്ടിവരിക. ജിഎസ്ടി പ്രാബലത്തില്‍ വരുന്നതോടെ ഉപയോക്താക്കൾ നേരിടേണ്ടിവരുന്ന നികുതി ഭാരം ചൂണ്ടിക്കാണിച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ഇമെയിലുകൾ അയയ്ക്കാൻ ആരംഭിച്ചിട്ടുണ്ട്. സേവന നികുതിയിലും സംസ്ഥാന നികുതിയിലും വരുന്ന വർധനവാണ് ഉപയോക്താക്കൾക്ക് തിരിച്ചടിയാവുക.

English summary
All banking services such as ATM withdrawals, cheque book issuance, demand drafts, cash deposits will turn costlier from July 1 with the implementation of good and services tax (GST).
Please Wait while comments are loading...