കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടല്‍ ഭക്ഷണം പൊള്ളില്ല: നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍, ആറ് ശതമാനം കുറവ്!!

ഹോട്ടല്‍ ഭക്ഷണത്തിന് ഈടാക്കിയിരുന്ന 18 ശതമാനം ജിഎസ്ടി 12 ശതമാനമാക്കിയാണ് കുറയ്ക്കുക

Google Oneindia Malayalam News

ദില്ലി: ഹോട്ടല്‍ ഭക്ഷണത്തിനുള്ള ജിഎസ്ടി വെട്ടിക്കുറയ്ക്കാനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍. റസ്റ്റോറന്‍റുകള്‍ ഈടാക്കിയിരുന്ന 18 ശതമാനം ജിഎസ്ടി 12 ശതമാനമാക്കിയാണ് കുറയ്ക്കുക. ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റും ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് പിന്‍വലിക്കും. സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട സംഘമാണ് ഹോട്ടലുകള്‍ ഉപഭോക്താക്കളെ പിഴിയുന്നുവെന്ന പരാതിയില്‍ ചര്‍ച്ച നടത്തി ഇക്കാര്യം തീരുമാനിച്ചത്. ഇന്‍പുട്ട് ടാക്സിന്‍റെ പേരില്‍ ഹോട്ടലുകള്‍ നടത്തുന്ന കൊള്ളയ്ക്കാണ് ഇതോടെ അന്ത്യമാകുക.

സിംഗിന് വേണ്ടിയുള്ള ഗൂഡാലോചന പാളി: ഗുര്‍മീതിനെ രക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍!സിംഗിന് വേണ്ടിയുള്ള ഗൂഡാലോചന പാളി: ഗുര്‍മീതിനെ രക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍!

നോണ്‍ എസി റസ്റ്റോറന്‍റുകളില്‍ 12 ശതമാനവും എസി റസ്റ്റോറന്‍റുകളില്‍ 18 ശതമാനവുമാണ് ജിഎസ്ടി ഈടാക്കുന്നത്. ഇന്‍പുട്ട് ടാക്സിന്‍റെ പേരില്‍ ഹോട്ടലുകള്‍ നടത്തുന്ന കൊള്ളയ്ക്കാണ് ഇതോടെ അന്ത്യമാകുക. എസി- നോണ്‍ എസി റസ്റ്റോറന്‍റുകളില്‍ നിന്ന് വാങ്ങുന്ന പാഴ്സലായി വാങ്ങുന്നതോ എസി മുറിയില്‍ ഇരുന്ന് കഴിക്കുന്നതോ ആയ ഭക്ഷണത്തിനാണ് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ ആഗസ്റ്റ് 13നാണ് തീരുമാനമായത്.

 18 ശതമാനം നികുതി

18 ശതമാനം നികുതി

എസി- നോണ്‍ എസി റസ്റ്റോറന്‍റുകളില്‍ നിന്ന് വാങ്ങുന്ന പാഴ്സലായി വാങ്ങുന്നതോ എസി മുറിയില്‍ ഇരുന്ന് കഴിക്കുന്നതോ ആയ ഭക്ഷണത്തിനാണ് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ ആഗസ്റ്റ് 13നാണ് തീരുമാനമായത്. ഇത് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കവേ കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എസി ഹോട്ടലിലെ നോണ്‍ എസി മുറികളിലും ഇതേ തുക തന്നെയായിരിക്കും ജിഎസ്ടിയിനത്തില്‍ ഈടാക്കുക.

 ജിഎസ്ടി പ്രാബല്യത്തില്‍

ജിഎസ്ടി പ്രാബല്യത്തില്‍

ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന ജിഎസ്ടിയ്ക്ക് കീഴില്‍ രാജ്യത്ത് 12 ശതമാനമാണ് തീരുവ ഇനത്തില്‍ എസി- നോണ്‍ എസി ഹോട്ടല്‍ ബില്ലുകളില്‍ ഈടാക്കിയിരുന്നത്. ബാര്‍ ലൈസന്‍സുള്ള റസ്റ്റോറന്‍റുകളില്‍ 18 ശതമാനവും സ്റ്റാര്‍ ഹോട്ടലുകളില്‍ 28 ശതമാനവുമാണ് ഈടാക്കിയിരുന്നത്. ഹോട്ടലിലും റസ്റ്റോറന്‍റിലും ഭക്ഷണവും മദ്യവും വിളമ്പുന്നതിന് 18 ശതമാനം നികുതി ഈടാക്കാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസാണ് വ്യക്തമാക്കിയത്.

 പാഴ്സല്‍ ഭക്ഷണത്തിനും നികുതി

പാഴ്സല്‍ ഭക്ഷണത്തിനും നികുതി

ഹോട്ടലിന്‍റെ ഏതെങ്കിലും ഭാഗത്ത് എസി സൗകര്യമുണ്ടെങ്കില്‍ 18 ശതമാനം തന്നെ നികുതിയിനത്തില്‍ ഈടാക്കാമെന്നും സിബിഇസി ചൂണ്ടിക്കാണിക്കുന്നു. ഇതേ തുക തന്നെ പാഴ്സലായി നല്‍കുന്ന ഭക്ഷണത്തിനും ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാമെന്നും സിബിഇസി പറയുന്നു. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന് കൂടുതല്‍ നികുതി ഈടാക്കുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഹോട്ടല്‍ ബില്ലുകളിലെ ജിഎ​സ്ടി ഏകീകരിക്കുന്ന നടപടിയാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

 അധിക ചാര്‍ജ്

അധിക ചാര്‍ജ്


അധിക ചാര്‍ജ് ഹോട്ടലുകള്‍ക്ക് പണികൊടുക്കാന്‍ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം നീക്കം നടത്തിയിരുന്നു. ഹോട്ടലുകള്‍ ഭക്ഷണത്തിന് ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്ന വിഷയം പരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിനോടാണ് ഉപഭോക്തൃ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഹോട്ടലുകളുടെയും റസ്റ്റോറന്‍റുകളുടേയും നികുതി ബാധ്യത പരിശോധിക്കുമ്പോഴായിരുന്നു മന്ത്രാലയം ഇക്കാര്യം മുന്നോട്ടുവച്ചത്. നിരവധി ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മന്ത്രാലയത്തിന്‍റെ നീക്കം.. ഹോട്ടലുകള്‍ ഭക്ഷണത്തിന് ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്ന വിഷയം പരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിനോടാണ് ഉപഭോക്തൃ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഹോട്ടലുകളുടെയും റസ്റ്റോറന്‍റുകളുടേയും നികുതി ബാധ്യത പരിശോധിക്കുമ്പോഴായിരുന്നു മന്ത്രാലയം ഇക്കാര്യം മുന്നോട്ടുവച്ചത്. നിരവധി ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മന്ത്രാലയത്തിന്‍റെ നീക്കം.

English summary
Eating out is expected to get less taxing, with the GST Council likely to back a reduction in the levy on restaurants from 18% to 12% and withdrawal of the input tax credit facility available to eateries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X