കടന്നു പോയത് കഷ്ടതകൾ നിറഞ്ഞ കാലഘട്ടത്തിലൂടെ; മനുഷ്യൻ സ്റ്റീൽ പോലെ ആകണമെന്ന് അനിൽ അംബാനി

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ലോകത്തിലെ തന്നെ ഏറ്റവു വിലിയ ബിസിനസ് ഗ്രൂപ്പായിരുന്നു റിയൻസ് ബിസിനസ് ഗ്രൂപ്പ്. വ്യവസായ ലോകത്തിലെ അത്ഭുമായിരുന്ന ധീരു അംബാനി ചുരങ്ങിയ സമയം കൊണ്ട് തന്നെ കെട്ടിപ്പടുത്ത സംമ്പ്രാജ്യമായിരുന്നു ഇത്. എന്നാൽ അച്ഛന്റെ മരണ ശേഷം സ്വത്തുതർക്കത്തിൽ മക്കൾ മുകേഷും അനിലും വേർപിരിഞ്ഞു. ഇതിനു ശേഷം ജീവിതത്തിൽ ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് അനിൽ അംബാനി. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അനിൽ മനസ് തുറന്നത്.

ഉന്നിന്റെ മാനസിക നില തകരാറിൽ, ഉടൻ പരിശോധിക്കണം, ഉത്തരകൊറിയയെ പരിഹസിച്ച് അമേരിക്ക

anil aumbani

വളരെ വേഗം തന്നെ  കടക്കെണിയിലേയ്ക്ക് വീഴുകയായിരുന്നു. 45000 കോടിയുടെ കടത്തിലാവുകയായിരുന്നു. കടക്കെണിയിൽ നിന്ന് രക്ഷനേടാനുള്ള വഴി ആലോചിക്കുമ്പോഴാണ് സഹോദരൻ മുകേഷ് അംബാനി റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ആസ്തികൾ വാങ്ങാമെന്ന് ഉറപ്പു നല്‍കിയത്. അച്ഛന്റെ മരണ ശേഷം രണ്ടു വഴിക്കു പോയ ഇവർ ആദ്യമായിട്ടാണ് പ്രധാനപ്പെട്ട കരാറിൽ ഒപ്പു വയ്ക്കുന്നത്. പ്രിയപ്പെട്ട അച്ഛന്റെ 85-ാം ജന്മദിനത്തിലാണ് അദ്ദേഹം തന്നെ സഹായിക്കാമെന്നുള്ള നീക്കവുമായി മുന്നോട്ട് വന്നത്.

സ്ഥാനങ്ങളോട് താൽപര്യമില്ല, ലക്ഷ്യം പ്രശസ്തി, ട്രംപിനെതിരെ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ടവറുകള്‍, സ്പെക്ട്രം, മീഡിയ കണ്‍വെര്‍ജന്‍സ് നോഡ്സ്, ഓപ്റ്റിക് ഫൈബര്‍ കേബിള്‍ ശൃംഖല തുടങ്ങിയവ റിലയന്‍സ് ജിയോ ഏറ്റെടുക്കും.  ധീരുബായ് അംബാനിയുടെ മരണശേഷമാണ് സഹോദരങ്ങള്‍ സ്വത്തുക്കള്‍ വീതിച്ചെടുത്തത്. അന്ന് സ്വത്തിന്മേല്‍ തര്‍ക്കം ഉണ്ടായിരുന്നെങ്കിലും പിന്നീട് പരിഹരിക്കപ്പെട്ടു. എന്നാല്‍, അനില്‍ അംബാനിക്ക് വ്യവസായം ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാനായില്ല. ഏതാണ്ട് 40,000 കോടിയിലധികം രൂപയുടെ കടബാധ്യതയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ മുകേഷ് സന്നദ്ധത പ്രകടിപ്പിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
I went through torture... It’s not for the ordinary. You have to be tempered like steel, says Anil Ambani

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്