Get Updates
Get notified of breaking news, exclusive insights, and must-see stories!

പവർ കാട്ടിയ മൾട്ടിബാഗർ സ്‌റ്റോക്ക്; 3 വർഷം കൊണ്ട് ഒരു ലക്ഷം 99 ലക്ഷം ആക്കിയ മുതലാണ്, കണ്ണുംപൂട്ടി വാങ്ങാം

ഇനിയുള്ള കാലത്ത് നമ്മുടെ നാട്ടിൽ ജീവിച്ചു പോവണമെങ്കിൽ വെറുമൊരു ജോലി കൊണ്ട് മാത്രം സാധിക്കില്ല. അതിന് ബിസിനസിലേക്ക് തന്നെ ഇറങ്ങണം. എന്നാൽ അതിനാവട്ടെ വലിയ മുടക്ക് മുതൽ ആവശ്യവുമാണ്. എന്നാൽ അതൊട്ട് ഇല്ലാത്തത് കൊണ്ടാവുമല്ലോ നമ്മൾ മറ്റൊരു വരുമാന മാർഗം തേടുന്നത്. എന്നാൽ ജോലിയിലെ മിച്ചം വയ്ക്കുന്ന കാശ് കൊണ്ട് സ്‌റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കാം എന്ന് കരുതുന്ന ഒരു ശരാശരി യുവാവിനെ നമുക്ക് ആർക്കും കുറ്റപ്പെടുത്തൽ കഴിയില്ല.

എന്നാൽ അതിലെ പാലിക്കേണ്ട ജാഗ്രത കാട്ടിയില്ലെങ്കിലാണ് നമ്മൾ പെടുക. എപ്പോഴും വിപണിയുടെ ചാഞ്ചാട്ടം അറിഞ്ഞുകൊണ്ട് വേണം നമ്മൾ ഇതിലേക്ക് ഇറങ്ങി തിരിക്കാൻ. പുറമേ നിന്ന് നോക്കുമ്പോൾ വിപണി കടൽ പോലെ ശാന്തമാക്കിയിരിക്കും. എന്നാൽ ഉള്ളിലേക്ക് ഇറങ്ങുമ്പോഴേ അതിന്റെ പ്രക്ഷുബ്‌ധത എല്ലാ തീവ്രതയോടെയും നമുക്ക് അനുഭവപ്പെടുക.

stocksellbuy

ഭയപ്പെടുത്താൽ വേണ്ടി പറഞ്ഞതല്ല, ഇതാണ് യാഥാർഥ്യം. എങ്കിലും ഇത്രയൊക്കെ ആയാലും വിപണിയിലെ ചില നേട്ടങ്ങളെ നാം കണ്ടില്ലെന്ന് നടിക്കരുത്. പലരുടെയും ജീവിതം മാറിമറിച്ച മൾട്ടിബാഗർ സ്‌റ്റോക്കുകളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അത്തരം സ്‌റ്റോക്കുകൾ തന്നെയാണ് ഇന്നിന്റെ താരങ്ങൾ. അതിൽ വിപണിയിൽ കരുത്തുകാട്ടിയ ഒരു പവർ സ്‌റ്റോക്കിനെ കുറിച്ച് ഒന്ന് അറിഞ്ഞാലോ? എങ്കിൽ നോക്കാം.

നിക്ഷേപകരെ നേട്ടത്തിന്റെ കൊടുമുടി കയറ്റിയ ഓഹരികളിൽ ഒന്നാണ് കെപിഐ ഗ്രീൻ എനർജി ലിമിറ്റഡ്. ഇതിന്റെ നേട്ടം പലരും പ്രതീക്ഷിക്കുന്നതിലും എത്രയോ അപ്പുറമാണ്. കെപിഐ ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരികൾ ഈ വർഷം ഫെബ്രുവരി അവസാനം മുതൽ റെക്കോർഡ് ഉയരത്തിൽ വ്യാപാരം നടത്തി വരികയാണ്.

2021 ഏപ്രിൽ 9ന് 17.63 രൂപ വിലയുണ്ടായിരുന്ന ഈ മൾട്ടിബാഗർ സ്‌റ്റോക്ക് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത് 1762.70 രൂപയിലായിരുന്നു. അതായത് മൂന്ന് വർഷം മുമ്പ് കെപിഐ ഗ്രീൻ എനർജി ഓഹരിയിൽ നിക്ഷേപിച്ച ഒരാൾക്ക് ഒരു ലക്ഷം രൂപയുടെ മൂല്യമുള്ള ഓഹരികൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അത് 99.98 ലക്ഷം രൂപയായി മാറിയെന്ന് ചുരുക്കം,.

ഈ കാലയളവിൽ ഓഹരി നിക്ഷേപകർക്ക് നൽകിയ നേട്ടം 9700 ശതമാനത്തിന്റെയാണ്. നേരത്തെ ഈ വർഷം ഫെബ്രുവരി 26ന് മൾട്ടിബാഗർ സ്‌റ്റോക്ക് 1,895.95 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു എന്നത് ശ്രദ്ധേയമായ നേട്ടമാണ്. ഒരു എനർജി സ്‌റ്റോക്ക് അല്ലെങ്കിൽ പവർ സ്‌റ്റോക്ക് എന്ന നിലയിൽ ഇതിന്റെ ദീർഘകാല സാധ്യതകളും നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ്.

കെപിഐ ഗ്രീൻ എനർജി ഓഹരികൾ 2024ൽ 83.10 ശതമാനത്തോളം നേട്ടമുണ്ടാക്കുകയും ഒരു വർഷത്തിൽ 500 ശതമാനം ഉയരുകയും ചെയ്‌തിരുന്നു. രണ്ട് വർഷത്തിനിടെ 885 ശതമാനം വർധനവാണ് ഈ ഓഹരിയിലുണ്ടായത്. ഇനിയും നേട്ടം തുടരാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ നിക്ഷേപകർ പ്രതീക്ഷയിലാണ്.

(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+