കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ, വൈദ്യുതി ബില്‍ എളുപ്പം അടക്കാം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: വൈദ്യുതി ബില്ല് അടക്കാന്‍ കെഎസ്ഇബി ഓഫീസില്‍ പോയി കാത്തു നില്‍ക്കാത്തവര്‍ അധികമുണ്ടാകില്ല. ചിലപ്പോള്‍ മണിക്കൂറുകള്‍ നീണ്ടേക്കാവുന്ന ക്യൂവിന്റെ അറ്റത്ത് വെയിലും മഴയും കൊണ്ട് നില്‍ക്കുക എന്നത് അത്ര എളുപ്പമല്ല.

എന്നാല്‍ ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത(ഫെഡറല്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക്)... കെഎസ്ഇബി ഓഫീസില്‍ പോയി കാത്തു നില്‍ക്കണ്ട, ജീവനക്കാരുടെ പരുക്കന്‍ പെരുമാറ്റം സഹിക്കണ്ട... ലോകത്ത് എവിടെയിരുന്നും നിങ്ങള്‍ക്ക് വൈദ്യുതി ബില്‍ അടക്കാം.

FedNet KSEB

ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായാല്‍ മാത്രം പോര. നെറ്റ് ബാങ്കിങ് കൂടി വേണം. അങ്ങനെയെങ്കില്‍ ഒരു രൂപപോലും അധികം നഷ്ടപ്പെടാതെ, ക്യൂവില്‍ കാത്ത് നില്‍ക്കാതെ നിങ്ങള്‍ക്ക് ബില്‍ അടക്കാന്‍ സാധിക്കും.

ഇതിനായി കെഎസ്ഇബിയുമായി ഫെഡറല്‍ ബാങ്ക് ധാരണയില്‍ എത്തിയിട്ടുണ്ട്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ ബാങ്കികളില്‍ ഒന്നാണ്. മൂലധനാടിസ്ഥാനത്തില്‍ നോക്കിയാല്‍ രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. 24 സംസ്ഥാനങ്ങളിലായി 1203 ബ്രാഞ്ചുകളാണ് ഫെഡറല്‍ ബാങ്കിനുള്ളത്.

ഓണ്‍ലൈനില്‍ ബില്‍ അടക്കാനുള്ള സംവിധാനം 2011 മുതല്‍ കെഎസ്ഇബി നല്‍കുന്നുണ്ട്. ഇതിനായി നമ്മള്‍ കെഎസ്ഇബിയുടെ സൈറ്റ് സന്ദര്‍ശിക്കണം എന്ന് മാത്രം. ഫെഡറല്‍ബാങ്കിന്റെ പുതിയ സംവിധാനം അനുസരിച്ച് നെറ്റ്ബാങ്കിങ് അക്കൗണ്ട് ഉപയോഗിച്ച് നേരിട്ട് ബില്‍ അടക്കാം.

English summary
Kerala State Electricity Board has enabled online bill payment facility through FedNet enabled account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X