കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാക്സ് റിട്ടേണ്‍ കൊടുക്കുന്നതില്‍ വീഴ്ച വന്നോ? ഇനി അടുത്തതായി എന്തു ചെയ്യണം, അറിയേണ്ട കാര്യങ്ങള്‍

സമയപരിധി അവസാനിച്ചെങ്കിലും 2018 മാര്‍ച്ച് വരെ 2016-17 വര്‍ഷത്തെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാനാവും

Google Oneindia Malayalam News

ദില്ലി: ആദായ നികുതി സമര്‍പ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിച്ചെങ്കിലും ആഗസ്ത് അ‍ഞ്ചിനും ആദായ നികുതി സമര്‍പ്പിക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. ഇത്തരക്കാരുടെ ആശങ്ക ചട്ടങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ഇനിയെന്ത് ചെയ്യുമെന്നാണ്. നികുതി സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചെങ്കിലും 2018 മാര്‍ച്ച് വരെ 2016-17 വര്‍ഷത്തെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാനാവും. എന്നാല്‍ അനുവദിച്ച സമയ പരിധിക്കുള്ളില്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂലധന നഷ്ടങ്ങള്‍ പോലുള്ള ചില ആനുകൂല്യങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയില്ല എന്നതാണ് പ്രധാന പ്രശ്നം.

ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടിനല്‍കില്ലെന്ന് കാണിച്ച് നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പ്രസ്താവന പുറത്തിറക്കിയിരുന്നുവെങ്കിലും ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നീട്ടിനല്‍കുകയായിരുന്നു. ജൂലൈ 31 ന് ശേഷവും ആദായനികുതി സമര്‍പ്പിക്കാമെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ഓഗസ്റ്റ് അഞ്ചുവരെ സമയം അനുവദിക്കുകയും ചെയ്തു . രണ്ടുകോടിയിലധികം പേരാണ് ഇതിനകം തന്നെ ഇ ഫയലിംഗ് സംവിധാനം വഴി ആദായനികുതി സമര്‍പ്പിച്ചു കഴിഞ്ഞതായി ജൂലൈ 31ന് സിബിഡിടി വ്യക്തമാക്കിയിരുന്നു.

 വൈകിയാലും സമര്‍പ്പിക്കാം

വൈകിയാലും സമര്‍പ്പിക്കാം

ആദായനികുതി സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച സമയം അവസാനിച്ചെങ്കിലും വൈകിയും നികുതി സമര്‍പ്പിക്കാനുള്ള അവസരം നിലവിലുണ്ട്. സമയത്തിനുള്ളില്‍ സമര്‍പ്പിച്ചവര്‍ക്ക് തെറ്റുതിരുത്താനുള്ള സൗകര്യവും ലഭ്യമാണ്. എന്നാല്‍ വൈകി സമര്‍പ്പിക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാവില്ല. ടാക്സ് റിട്ടേണ്‍ ലഭിക്കുന്നതിനുള്ള അടവിന്‍റെ ഭാഗമായാണ് പലരും ആദായനികുതി സമര്‍പ്പിക്കുന്നതെന്നാണ് മറ്റൊരു കാര്യം. സമര്‍പ്പിച്ച ആദായനികുതി പരിഷ്കരിക്ക ണമെങ്കില്‍ കൃത്യസമയത്ത് സമര്‍പ്പിച്ചിരിക്കേണ്ടത് അനുവാര്യമാണ്.

 പലിശ നല്‍കേണ്ടിവരും

പലിശ നല്‍കേണ്ടിവരും

ആദായനികുതി സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ച ശേഷം ആദായനികുതി സമര്‍പ്പിക്കുന്നവര്‍ക്ക് നികുതി ബാധ്യതകള്‍ക്ക് പ്രതിമാസം ഒരു ശതമാനം പലിശയും നല്‍കേണ്ടിവരും. നികുതി ദായകന്‍ അടച്ച തുകയേക്കാള്‍ അധികം ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടാല്‍ ആ തുക നല്‍കാനും ബാധ്യസ്ഥരാണ്.

 പിഴ ഈടാക്കും

പിഴ ഈടാക്കും

ആദായനികുതി സമര്‍പ്പിക്കുന്നത് വൈകിച്ചാല്‍ ആദായനികുതി നിയമത്തിലെ 271 എഫ് വകുപ്പ് പ്രകാരം ആദായനികുതി ഓഫീസര്‍മാര്‍ക്ക് നികുതി ദായകരില്‍ നിന്ന് 5000 രൂപ വരെ പിഴ ഈടാക്കാം. സമയത്ത് ആദായനികുതി സമര്‍പ്പിച്ചില്ലെങ്കില്‍ നികുതിദായകരെന്ന നിലയില്‍ നിങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ വര്‍ധിക്കും. നികുതി സമര്‍പ്പിക്കുന്നത് വൈകാന്‍ മതിയായ കാരണങ്ങളില്ലെങ്കില്‍ നികുതി തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായി പിഴ ഈടാക്കും. മനപ്പൂര്‍വ്വം നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ഉയര്‍ന്ന തുക പിഴയായി ഈടാക്കുകയുമാണ് ചെയ്യു

 ഇനി ആവര്‍ത്തിക്കരുത്

ഇനി ആവര്‍ത്തിക്കരുത്

ഇത്തവണ ആദായനികുതി സമര്‍പ്പിക്കാന്‍‌ വൈകിയത് അടുത്ത വര്‍ഷവും ആവര്‍ത്തിക്കാതിരിക്കാനാണ് ഇനി ശ്രദ്ധ ചെലുത്തേണ്ടത്. കാരണം ആദായനികുതി സമര്‍പ്പിക്കാന്‍ വൈകിപ്പിക്കുന്നവര്‍ക്കും സ സമയത്തിന് സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുന്നവരില്‍ നിന്നും അടുത്ത വര്‍ഷം മുതല്‍ 5000 രൂപ വീതം പിഴ ഈടാക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ജൂലൈ 31ന് ഉള്ളില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ പിഴ അടയ്ക്കാനാവശ്യപ്പെടുമെന്നും പിഴയടയ്ക്കേണ്ട തുക 5000 മുതല്‍ 10,000 രൂപ വരെയായിരിക്കുമെന്നും നേരത്തെ തന്നെ കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 31 നുള്ളില്‍ ആദായവനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്നാണ് 10,000 രൂപ ഈടാക്കുക. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രണ്ട് ഘട്ടങ്ങളിലായി 5000, 10,000 രൂപയാണ് പിഴയായി ഈടാക്കുകയെന്ന് ആദായനികുതി നിയമത്തിലെ ഭേദഗതിയില്‍ പറയുന്നു. 2018 ഏപ്രില്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

തിരിച്ചടിയായത് എന്തെല്ലാം

തിരിച്ചടിയായത് എന്തെല്ലാം

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമാണ് കൃത്യസമയത്ത് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പലര്‍ക്കും തിരിച്ചടിയായത്. ആധാര്‍ കാര്‍ഡിലെയും പാന്‍കാര്‍ഡിലേയും പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരസ്പരം ചേരാതെ വന്നതാണ് ഇതിനുള്ള കാരണം. പേരിലെ സ്പെല്ലിംഗ്, ഇനീഷ്യല്‍, ജനനതിയ്യതി, രക്ഷിതാവിന്‍റെ പേര് തുടങ്ങിയ വിവരങ്ങളാണ് ആദായനികുതി സമര്‍പ്പിക്കുന്നതിന് തിരിച്ചടിയായിട്ടുള്ളത്. ആധാറിലെ പിശകുകൾ ഓൺലൈൻ വഴി തിരുത്താമെങ്കിലും, ഇതിന് ഏറെ സമയമെടുക്കുന്നുണ്ട്. പാൻ കാർഡും ആധാറും തമ്മിൽ ഓൺലൈനിലൂടെ ബന്ധിപ്പിക്കുന്നത് എളുപ്പമാണെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ആധാറിന് അപേക്ഷിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍

ആധാറിന് അപേക്ഷിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍

അഞ്ച് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതോട‍െ ആധാര്‍ കൈവശമില്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിലുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡിന്‍റെ ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ആധാര്‍ കാര്‍ഡ‍് അനുവദിക്കുന്ന അക്ഷയകേന്ദ്രങ്ങളുള്‍പ്പെടെയുള്ള ഏജന്‍സികളില്‍ തിരക്ക് വര്‍ധിക്കുകയും ചെയ്തിരുന്നു. ആധാര്‍ ലഭിക്കാതെ അനുവദിച്ച സമയത്തിനുള്ളില്‍ പാന്‍കാര്‍ഡ‍ും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയാതായതോടെ പരാതികളുമായി പലരും ആദായനികുതി വകുപ്പിനെ സമീപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആധാറും പാന്‍ കാര്‍ഡും പണി തന്നു

ആധാറും പാന്‍ കാര്‍ഡും പണി തന്നു

ആദായനികുതി നിയമത്തിന്‍റെ ഭേദഗതിയിലാണ് 12 അക്ക ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്നുള്ള ചട്ടം കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ളത്. സർക്കാർ അനുവദിച്ച സമയം ജൂൺ 30ന് അവസാനിച്ച സാഹചര്യത്തില്‍ ജൂലൈ ഒന്നുമുതൽ ആദായ നികുതി സമര്‍പ്പിക്കുന്നതിന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

പ്രഖ്യാപനം ധനകാര്യ ബില്ലില്‍

പ്രഖ്യാപനം ധനകാര്യ ബില്ലില്‍


2017-18 വർഷത്തെ ധനകാര്യ ബില്ലിലാണ് ആദായനികുതി സമര്‍പ്പിക്കുന്നതിന്ന ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ചട്ടം ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി കൊണ്ടുവന്നത്. പ്രത്യേകം പാൻകാർഡുകൾ ഉപയോഗിച്ച് നടത്തുന്ന നികുതി തട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ആധാറും പാൻ കാർഡും തമ്മില്‍ ബന്ധിപ്പിച്ച് ആദായനികുതി സമർപ്പിക്കാനുള്ള ചട്ടം കൊണ്ടുവരുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ആദായ നികുതി സമർപ്പിക്കാത്തവര്‍ക്കും തങ്ങളുടെ പക്കലുള്ള ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാർ വിജ്ഞാപന പ്രകാരമുള്ള തിയ്യതിയ്ക്ക് ശേഷം കാർഡ‍് അസാധുവാകും. ആദായനികുതി വകുപ്പ് നിയമത്തിലെ 139എഎ വകുപ്പ് പ്രകാരമാണിത്.

നികുതിക്കും ആപ്പ്

നികുതിക്കും ആപ്പ്

ആദായനികുതി സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷിക്കാനും ആപ്പ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമേ ടിഡിഎസ് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉള്‍പ്പെട്ടതായിരിക്കും 'Aaykar Setu' എന്ന പേരില്‍ പുറത്തിറക്കുന്ന ആപ്പ്. സെന്‍ട്രല്‍ ബോര്‍ഡ‍് ഓഫ് ഡയറക്ട് ടാക്സസ് പുറത്തിറക്കിയ ആപ്പ് വഴിയാണ് ഇക്കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവുക. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ആപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആദായനികുതി വകുപ്പിന്‍റെ സേവനങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിക്കുന്നതിന് വേണ്ടിയാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. 7306525252 എന്ന നമ്പറിലേയ്ക്ക് മിസ് കോളടിയ്ക്കുന്നതോടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കും. ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനവും ആപ്പ് വഴി ഉടന്‍ ഒരുങ്ങും. നേരത്തെ ആദായനികുതി വകുപ്പിന്‍റെ വെബ്ബ്സൈറ്റ് വഴി ഒരുക്കിയിരുന്ന ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാനുള്ള സംവിധാനം ഇനി ആപ്പിലും പ്രാബല്യത്തില്‍ വരും.

English summary
Filing income tax (I-T) returns on time is every taxpayer’s responsibility and there are several benefits extended to the individual for the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X