റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചുു: അടിസ്ഥാന പലിശ നിരക്കില്‍ മാറ്റമില്ല

  • Written By:
Subscribe to Oneindia Malayalam

മുംബൈ:  റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളില്‍  മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്‍റെ നയപ്രഖ്യാപനം. റിസര്‍വ് ബാങ്കിന്‍റെ നയരൂപീകരണ സമിതിയാണ് നയപ്രഖ്യാപനം നടത്തിയത്.  റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്‌സ് റിപ്പോ 5.75 ശതമാനമായും തുടരും. വിലക്കയറ്റത്തിനുള്ള സാധ്യത കണക്കിലെടുത്ത് വായ്പ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഒക്ടോബറിലും  റിസര്‍വ് ബാങ്കിന്‍റെ  നയരൂപീകരണ സമിതി  അടിസ്ഥാന  നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.

റിപ്പോ നിരക്ക് ആറ് ശതമാനമാക്കി നിലനിര്‍ത്തുമെന്നാണ് റോയിട്ടേഴ്സ് പോളിലെ വിശകലന വിദഗ്ധരും ചൂണ്ടിക്കാണിച്ചത്.  ആഗസ്റ്റിലാണ് ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റായി വെട്ടിക്കുറച്ചിട്ടുള്ളത്.

rbi

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
On Wednesday, the Reserve Bank of India (RBI) is slated to announce key lending rates at the end of its two-day long policy review meet. Analysts across the spectrum are fairly convinced that the central bank will maintain status quo as far as tweaking with rates is concerned.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്